Latest News

സരിതയുടെ ദൃശ്യങ്ങള്‍ക്കു പിന്നിലാരെന്ന്‌ 23-നുശേഷം പറയും: പി.സി. ജോര്‍ജ്‌

കോട്ടയം: സോളാര്‍ കേസ്‌ പ്രതി സരിത എസ്‌. നായരുടേതായി വാട്‌സ്‌ ആപ്പില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ ചിലതു ചിത്രീകരിച്ചതാരാണെന്നു തനിക്കറിയാമെന്നു സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌.

സംഭവത്തിനു രാഷ്‌ട്രീയലക്ഷ്യങ്ങളുണ്ട്‌. 23-നുശേഷം ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേരു വെളിപ്പെടുത്താമെന്നും ജോര്‍ജ്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം വൃത്തികെട്ട രാഷ്‌ട്രീയക്കളി സാംസ്‌കാരികകേരളത്തിന്‌ അപമാനമാണ്‌. ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുടെ അറിവോടെ ഇത്തരം കാര്യങ്ങള്‍ നടക്കുമെന്നു തോന്നുന്നില്ല. പുതിയ വിവാദം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്‌ അനുകൂലമായോ പ്രതികൂലമായോ ഭവിക്കാം.
സര്‍ക്കാര്‍ നടപ്പാക്കിയ നികുതിവര്‍ധനകള്‍ അംഗീകരിക്കാനാവില്ല. ധനമന്ത്രി കെ.എം. മാണി പ്രതീക്ഷിക്കാത്ത നികുതിനിര്‍ദേശങ്ങളാണു വകുപ്പുദ്യോഗസ്‌ഥര്‍ മന്ത്രിസഭയുടെ പരിഗണനയ്‌ക്കെത്തിച്ചത്‌. നികുതിവര്‍ധന സംബന്ധിച്ച തീരുമാനത്തില്‍ മുഖ്യമന്ത്രിയടക്കം എല്ലാ മന്ത്രിമാര്‍ക്കും ഉത്തരവാദിത്വമുണ്ട്‌. 

ഇടുക്കി ജില്ലയിലെ മലയോരകര്‍ഷകര്‍ക്കു പട്ടയം നല്‍കുന്ന കാര്യത്തില്‍ നവംബര്‍ മൂന്നിനകം അന്തിമതീരുമാനമുണ്ടാകുമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്‌. റബര്‍ മാര്‍ക്കറ്റിംഗ്‌ ഫെഡറേഷന്‍ ഏറ്റവും വലിയ കര്‍ഷകവിരുദ്ധസ്‌ഥാപനമാണ്‌. റബര്‍ കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാതെ കേരളാ കോണ്‍ഗ്രസി(എം)നു റോഡിലിറങ്ങാനാവില്ല. കിലോയ്‌ക്ക്‌ 150 രൂപ വില നിശ്‌ചയിച്ച്‌ റബര്‍ സംഭരിക്കണം. 

മദ്യനിരോധനം മൂലം സാമ്പത്തികപ്രതിസന്ധിയുണ്ടെന്ന പ്രചാരണത്തിനു പിന്നില്‍ ഉദ്യോഗസ്‌ഥര്‍ നല്‍കുന്ന കള്ളക്കണക്കുകളാണ്‌. മദ്യനയത്തില്‍ അന്തിമവിധി നീളുന്നതു ദുഃഖകരമാണ്‌. ജഡ്‌ജിയുടെ മാനസികസംഘര്‍ഷങ്ങളാവാം ഇതിനു കാരണമെന്നും ജോര്‍ജ്‌ പറഞ്ഞു. 

Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.