Latest News

സിനിമയിലെ സ്വപ്നം ജീവിതകഥയില്‍ യാഥാര്‍ഥ്യമാക്കി 'അച്ചൂട്ടിയുടെ മുത്ത്' ഡോക്ടറായി

ചേര്‍ത്തല: അച്ചൂട്ടിയുടെ സ്വപ്നം സഫലമായി. അച്ചൂട്ടിയുടെ മൂത്ത് ഡോക്ടറായി. ഭരതന്‍ സിനിമയായ അമരത്തിലെ കേന്ദ്രകഥാപാത്രമായ മമ്മൂട്ടിക്ക് മകളെ ഡോക്ടറാക്കണമെന്നായിരുന്നു ആഗ്രഹം. സിനിമയില്‍ ആ സ്വപ്നം യാഥാര്‍ഥ്യമായില്ല. സിനിമ ഇരുപത്തിയഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ സൂപ്പര്‍ ക്ലൈമാക്‌സ് പോലെ ആ സ്വപ്നം സത്യമായിരിക്കുന്നു .'അമര'ത്തില്‍ മമ്മൂട്ടിയുടെ മകളായി മാതുവിന്റെ പാവാടപ്രായം അവതരിപ്പിച്ച നീതു റീറ്റ ജോസാണ് ജീവിതകഥയില്‍ ഡോക്ടറുടെ കുപ്പായം അണിയുന്നത്.

ആലപ്പുഴ തുമ്പോളി കൊച്ചീക്കാരന്‍ വീട്ടില്‍ ജോസഫ് സേവ്യറുടെ മകള്‍ 1990 ലാണ് 'അമര'ത്തില്‍ ബാലതാരമാകുന്നത്. അന്ന് ആറ് വയസ്സ്. ആദ്യമായി സ്‌കൂളിലേക്ക് മകള്‍ പോകുമ്പോഴാണ് കഥയില്‍ മകളെ ഡോക്ടറാക്കണമെന്ന മോഹം മമ്മൂട്ടി(അച്ചൂട്ടി) പറയുന്നത് .ഇന്ന് സര്‍ക്കാര്‍ സര്‍വീസില്‍ ഡോക്ടറായ നീതുവിന് ഇതിനുള്ള പ്രചോദനം 'അമരം' സിനിമ ആയിരുന്നു. ഡോക്ടറായപ്പോള്‍ മമ്മൂട്ടി നീതുവിന്റെ അച്ഛനമ്മമാരെ വിളിച്ച് സന്തോഷം അറിയിക്കുകയും ചെയ്തു.

പത്രപ്പരസ്യം കണ്ടാണ് അന്ന് ജോസഫ് സേവ്യര്‍ മകളെ ഭരതനുമുന്നില്‍ എത്തിച്ചത്. ആദ്യകാഴ്ചയില്‍ മാതുവിന്റെ ബാല്യകാല റോളിലേക്ക് ഭരതനും നിര്‍മാതാവ് ബാബു തിരുവല്ലയും നീതുവിനെ ഉറപ്പിച്ചു. പിന്നീട് സിനിമയില്‍നിന്ന് പല വാഗ്ദാനങ്ങള്‍ വന്നിട്ടും ആ വഴികളിലേക്ക് തിരിയാതെ പഠനത്തില്‍ മാത്രമായിരുന്നു ശ്രദ്ധ. മകള്‍ ആരാകണമെന്ന തീരുമാനം പോസ്റ്റല്‍ വകുപ്പില്‍ അക്കൗണ്ടന്റായ അച്ഛന്‍ ജോസഫ് സേവ്യറും അമ്മ ബെറ്റിയും മകള്‍ക്ക് വിട്ടു കൊടുത്തു. 

നീതു തിരഞ്ഞെടുത്തത് അച്ചൂട്ടിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍നിന്ന് 2010ല്‍ ഉയര്‍ന്ന മാര്‍ക്കോടെ എം.ബി.ബി.എസ്. പാസ്സായ നീതു ഇപ്പോള്‍ കോതമംഗലം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആസ്​പത്രിയില്‍ ഡോക്ടറാണ്. അഭിഭാഷകനായ പ്രേംദാസാണ് ഭര്‍ത്താവ്. ഒന്നരവയസ്സുകാരന്‍ യോഹാന്‍ മകനും.
(കടപ്പാട്: മതൃഭൂമി)



Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.