Latest News

നടന്‍ ദിലീപ് അധ്യാപകനാവുന്നു

കോഴിക്കോട്: ചലച്ചിത്രനടന്‍ ദിലീപ് അധ്യാപകനാവുന്നു. 15 മുതല്‍ 50 വയസ്സു വരെയുള്ള എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അതുല്യം സാക്ഷാരതാ മിഷന്റെ ഗുഡ്‌വില്‍ അംബാസഡര്‍ ആയതിന്റെ ഭാഗമായാണ് ദിലീപ് പുസ്തകവും ചോക്കുമായി ക്ലാസിലെത്തുന്നത്.

മമ്മൂട്ടിക്കും മോഹന്‍ലാലിനും പിറകെയാണ് ദിലീപും സര്‍ക്കാര്‍ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയത്. നടി മഞ്ജുവാര്യര്‍ ഷീ ടാക്‌സി, കുടുംബശ്രീ ജൈവ പച്ചക്കറി കൃഷി എന്നിവയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആണ്. മമ്മൂട്ടി സെയ്ഫ് കാംപസ് ക്ലീന്‍ കാംപസ് പദ്ധതിയുടെയും മോഹന്‍ലാല്‍ കേരള കൈത്തറിയുടെയും അംബാസഡര്‍മാരാണ്.

ബ്രാന്‍ഡ് അംബാസഡറാവാതെ തന്നെ നടന്‍ സുരേഷ് ഗോപി വൈദ്യുതി ലാഭിക്കാനുള്ള സന്ദേശവുമായാണ് കേരളീയരുടെ മുന്നിലെത്തിയത്. തകര്‍ന്ന റോഡ് നന്നാക്കാന്‍ മേയറോട് കലഹിച്ചു ഫലംകാണാതെ വന്നതോടെ സുഹൃത്തുക്കളെ കൂട്ടി റോഡ് നന്നാക്കി നടന്‍ ജയസൂര്യ യും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.


Keywords: Dileep, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.