Latest News

വരനെ ബോധിച്ചില്ല; മുഹൂര്‍ത്ത സമയത്ത് വധുവിന് ബോധക്ഷയം

കായംകുളം: കതിര്‍മണ്ഡപത്തില്‍ മുഹൂര്‍ത്ത സമയത്ത് വധുവിന് ബോധക്ഷയം. അടുത്ത മുഹൂര്‍ത്തത്തിനായി കാത്തുനിന്നെങ്കിലും ബോധം തെളിഞ്ഞപ്പോള്‍ വരനെ ബോധിച്ചില്ലെന്ന്
 വെളിപ്പെടുത്തിയതോടെ വരന്‍െറ മാതാവിന് ബോധക്ഷയം.

കറ്റാനം കട്ടച്ചിറക്ക് സമീപമുള്ള ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച രാവിലെ 10.30 ഓടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കണ്ണനാകുഴിക്കാരന്‍ വരനും കട്ടച്ചിറക്കാരി വധുവുമായുള്ള വിവാഹച്ചടങ്ങാണ് നാടകീയ മുഹൂര്‍ത്തങ്ങളുമായി അലങ്കോലപ്പെട്ടത്. 

മുഹൂര്‍ത്ത സമയമായപ്പോഴാണ് അപ്രതീക്ഷിതമായി വധു ബോധംകെട്ട് വീണത്. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ ബോധം തെളിഞ്ഞാല്‍ 12.30-നുള്ള മുഹൂര്‍ത്തത്തില്‍ വിവാഹം നടത്താമെന്ന് നിര്‍ദേശമുണ്ടായി. ഇതിനിടെ ബോധം തിരികെ കിട്ടിയ വധു വിവാഹത്തില്‍ താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതുകേട്ടതോടെ വരന്‍െറ മാതാവിന്‍െറ ബോധം പോയി. ഇവരെ സമീപത്തെ ആശുപത്രിയിലേക്കും മാറ്റി.
വിവാഹത്തില്‍ താല്‍പര്യക്കുറവായതാണ് പെണ്‍കുട്ടിയുടെ ബോധം പോകാന്‍ കാരണം. വിവാഹം മുടങ്ങിയതോടെ വരന്‍െറ ബന്ധുക്കള്‍ സദ്യ ബഹിഷ്കരിച്ച് മടങ്ങി. വധുവിന്‍െറ ബന്ധുക്കള്‍ കഴിച്ചതിന്‍െറ ബാക്കി സദ്യ കുഴിച്ചുമൂടുകയും ചെയ്തു.


Keywords: Kerala News,  MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.