ബാഗ്ദാദ്: ഇറാക്കില്‍ ഷിയാ പള്ളിക്ക് നേരെ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പശ്ചിമ ബാഗ്ദാദിലാണ് സംഭവം. പള്ളിയില്‍ ശവസംസ്‌കാര ചടങ്ങിനിടെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന് പിന്നില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളാണെന്ന് സംശയിക്കുന്നു. എന്നാല്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ശവസംസ്‌കാര ചടങ്ങ് നടക്കുന്ന ആള്‍ക്കൂട്ടത്തിനിടയിലേക്ക് സ്‌ഫോടക വസ്തുക്കളുമായി എത്തിയ ചാവേര്‍ പൊട്ടിതെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ പള്ളിയ്ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസമായി ഇറാഖില്‍ ചാവേര്‍ ആക്രമണം ശക്തമാണ്. കഴിഞ്ഞ ദിവസം ചാവേര്‍ കാര്‍ സ്‌ഫോടനത്തില്‍ 26 പേര്‍ മരിച്ചിരുന്നു.

Keywords: interational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment