Latest News

കാസര്‍കോട് ജില്ലയിലെ ബസിനും ഓട്ടോയ്ക്കും പ്രത്യേക നിറം: ആര്‍ടിഎ തീരുമാനം ഹൈക്കോടതി ശരിവച്ചു

കൊച്ചി: കാസര്‍കോട് ജില്ലയിലെ സ്വകാര്യബസുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും പ്രത്യേക നിറം നിഷ്കര്‍ഷിച്ച ആര്‍ടിഎ തീരുമാനം ഹൈക്കോടതി ശരിവച്ചു. വാഹനങ്ങളില്‍ പേരും ചിഹ്നങ്ങളും പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ആര്‍ടിഎ തീരുമാനത്തിനെതിരെ കാസര്‍കോട് ബസ് ഓണേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് കെ വിനോദ്ചന്ദ്രന്‍ തള്ളിയത്. 

സാമുദായിക സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ പേരും അടയാളവും മനസ്സിലാക്കി സാമൂഹ്യവിരുദ്ധര്‍ ആക്രമണം അഴിച്ചുവിടുന്നത് തടയാനാണ് വാഹനങ്ങള്‍ക്ക് സ്കൈബ്ലൂവും വെള്ളയും അടങ്ങുന്ന പ്രത്യേക നിറം നല്‍കാനും മറ്റ് ചിഹ്നങ്ങളും അടയാളങ്ങളും പതിക്കുന്നത് ഒഴിവാക്കാനും തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു. 

ആര്‍ടിഎ തീരുമാനം നിയമപരമല്ലെന്ന ബസ് ഉടമകളുടെ വാദം നിലനില്‍ക്കുന്നതല്ലെന്ന് കോടതി നിയോഗിച്ച അമികസ്ക്യൂറി അഡ്വ. പി സി ചാക്കോ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.


Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.