Latest News

സീതാംഗോളിയില്‍ നിയന്ത്രണം വിട്ട ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

സീതാംഗോളി: സീതാംഗോളിയില്‍ നിയന്ത്രണം വിട്ട ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. 6 പേര്‍ക്ക് പരിക്കേററു. രണ്ട് പേരുടെ നില ഗുരുതരം. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. ചെമ്മനാട് കൊമ്പനടുക്കത്ത് വാടക വീട്ടില്‍ താമസിക്കുന്ന നെല്ലിക്കുന്ന് സ്വദേശി അബ്ദുല്‍ നാസര്‍ (34) ആണ് മരിച്ചത്.
  
കെ.എല്‍. 10.എം. 7473 ബസ്സാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ബസ് വൈറ്റിംഗ് ഷെഡ് ഭാഗത്തേക്ക് പാഞ്ഞു കയറുന്നതിനിടെ സൈഡിലുണ്ടായിരുന്ന രണ്ടു ബൈക്കുകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പുത്തിഗെയിലെ ഇര്‍ഷാദ് (30), സീതാംഗോളിയിലെ മുഹമ്മദ് (50) എന്നിവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദിന്റെ കാല്‍ മുറിഞ്ഞുപോയി. പരിക്കേറ്റ കുട്ടികളടക്കം നിരവധി പേരെ കാസര്‍കോട്ടെയും കുമ്പളയിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അപകട വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് സ്ഥലത്തേക്കൊഴുകിയത്. സീതാംഗോളി ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്.








Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.