കോഴിക്കോട്: അവിഹിതബന്ധത്തിന് തടസ്സംനിന്നതിന്‍െറ പേരില്‍ പിതാവും കാമുകിയും ചേര്‍ന്ന് കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ തള്ളിയ മകളുടെ മൃതദേഹം വെസ്റ്റ്ഹില്‍ പൊതുശ്മശാനത്തില്‍നിന്ന് പൊലീസ് പുറത്തെടുത്തു. ഇരിങ്ങാലക്കുട പൊറത്തിശ്ശേരി പള്ളന്‍വീട്ടില്‍ ബെന്നിയും (42), കാമുകി തിരൂര്‍വെട്ടം സ്വദേശി കുറ്റിക്കാട്ടില്‍ വിനീതയും (38) ചേര്‍ന്ന് രണ്ടു മാസം മുമ്പ് കൊലപ്പെടുത്തിയ ഫെമിയുടെ (14) മൃതദേഹമാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി പി.എ. വര്‍ഗീസിന്‍െറ നേതൃത്വത്തില്‍ പുറത്തെടുത്തത്.
അജ്ഞാത മൃതദേഹമെന്ന് കരുതി കോഴിക്കോട് ടൗണ്‍ പൊലീസ് രണ്ടു മാസം മുമ്പാണ് വെസ്റ്റ്ഹില്‍ പൊതുശ്മശാനത്തില്‍ മറവുചെയ്തത്. സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് എന്‍.വി. രഘു, ഡെപ്യൂട്ടി കലക്ടര്‍ കെ. ഹിമ എന്നിവരുടെ സാന്നിധ്യത്തില്‍ പുറത്തെടുത്ത മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ. തോമസ് മാത്യുവിന്‍െറ നേതൃത്വത്തില്‍ ശ്മശാനത്തില്‍വെച്ച് വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പിതാവ് ക്രൂരമായി കൊലപ്പെടുത്തിയ മകളുടെ മൃതദേഹം അവസാനമായി ഒരു നോക്കുകാണാന്‍ അമ്മ ജൂലിയും ജൂലിയുടെ പിതാവ് വര്‍ഗീസും ബന്ധുക്കളും എത്തിയിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ജൂലി മൃതദേഹം ഏറ്റുവാങ്ങിയത്. ബെന്നിയേയും വിനീതയേയും തെളിവെടുപ്പിന് കൊണ്ടുവന്നിരുന്നു.
ഈ മാസം 21നാണ് ഇവരെ പൊലീസ് കോഴിക്കോട്ടുവെച്ച് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട ലിറ്റില്‍ഫ്ളവര്‍ സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനിയായിരുന്നു കൊല്ലപ്പെട്ട ഫെമി. കഴിഞ്ഞ ആഗസ്റ്റ് 20നാണ് കൊലപാതകം നടന്നത്. കൊലപ്പെടുത്തുന്നതിന് ഒരാഴ്ചമുമ്പ്, തിരിച്ചറിയാതിരിക്കാന്‍ പ്രതികള്‍ ഫെമിയുടെ തല മുണ്ഡനംചെയ്തിരുന്നു.
20ന് കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ എത്തിയെങ്കിലും ജനത്തിരക്കുമൂലം കൊല നടത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മെഡിക്കല്‍ ഷോപ്പില്‍നിന്ന് ഉറക്ക ഗുളിക വാങ്ങി ശീതളപ്പാനീയത്തില്‍ കലര്‍ത്തി നല്‍കി. മയക്കത്തിലായ കുട്ടിയെ ബീച്ചിനടുത്ത ഒഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടുപോയി വിനീതയുടെയും ആണ്‍മക്കളുടെയും സഹായത്തോടെ ബെന്നി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു.
പിറ്റേന്ന് കോഴിക്കോട് ടൗണ്‍ പൊലീസിന്‍െറ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിനുശേഷം, അജ്ഞാത മൃതദേഹമായി പരിഗണിച്ച് വെസ്റ്റ്ഹില്‍ പൊതുശ്മശാനത്തില്‍ മറവുചെയ്യുകയായിരുന്നു. ട്രെയിന്‍ കയറി വികൃതമായതിനാല്‍ മൃതദേഹം തിരിച്ചറിയാനായിരുന്നില്ല.
18 വര്‍ഷം മുമ്പ് വിവാഹിതനായ ബെന്നി രണ്ടു വര്‍ഷമായി ഭാര്യ ജൂലിയില്‍നിന്ന് അകന്ന് ഫെമി, 12 വയസ്സുകാരന്‍ മകന്‍ എന്നിവരോടൊപ്പം പൊറത്തിശ്ശേരിയിലെ വീട്ടിലാണ് താമസിച്ചിരുന്നത്. മാര്‍ച്ച് 20 മുതല്‍ ബെന്നിയും മക്കളും വീട്ടില്‍നിന്ന് അപ്രത്യക്ഷരായി. ജൂലിയുമായുള്ള വിവാഹമോചന കേസില്‍ ബെന്നിയും മക്കളും കോടതിയില്‍ ഹാജരാവാതിരുന്നതിനെ തുടര്‍ന്ന് ജൂലി പൊലീസില്‍ പരാതി നല്‍കി. ബെന്നിയും മക്കളും തിരൂര്‍ ചമ്രവട്ടത്ത് താമസിക്കുന്നതായി അടുത്ത ദിവസം പൊലീസിന് വിവരം ലഭിക്കുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ചമ്രവട്ടത്ത് കാമുകിയുടെ വീട്ടിലാണ് ബെന്നി മക്കളോടൊപ്പം താമസിച്ചിരുന്നത്. വിനീതയുമായുള്ള ബെന്നിയുടെ ബന്ധത്തെ എതിര്‍ക്കുകയും, അമ്മ ജൂലിയെ കാണണമെന്ന് വാശിപിടിച്ചതുമാണ് മകളെ കൊലപ്പെടുത്താന്‍ കാരണമെന്ന് ബെന്നി മൊഴി നല്‍കിയതോടെ ഇയാളെയും കാമുകിയേയും, വിനീതയുടെ 16കാരന്‍ മകന്‍, ബെന്നിയുടെ 12 വയസ്സുകാരന്‍ മകന്‍ എന്നിവരെയും അറസ്റ്റ് ചെയ്തു. വിനീതയുടെ മകന്‍ ഫെമിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
ചൊവ്വാഴ്ച തെളിവെടുപ്പിനത്തെിയ പൊലീസ് സംഘത്തില്‍ ഇരിങ്ങാലക്കുട സി.ഐ ആര്‍. മധു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ടി.പി. അനില്‍, സുരേഷ്, സി.സി. സുനില്‍, സുജിത്, മുരുകദാസ്, ഷബീര്‍, സനീഷ്, ശ്രീകല, അജന്ത എന്നിവരും ഉണ്ടായിരുന്നു. ഹിമയുടെ മൃതദേഹം വൈകീട്ട് മുരിങ്ങൂര്‍ സെന്‍റ്സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍ സംസ്കരിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment