കോഴിക്കോട്: സദാചാര പൊലീസിനെതിരെ പ്രതിഷേധവുമായി കൊച്ചി മറൈന്‍ ഡ്രൈവില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച പരസ്യ ചുംബന പരിപാടിയില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്ന് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്‍റ് ഖമറുന്നിസ അന്‍വറും ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സദാചാര പൊലീസ് ചമഞ്ഞ് നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അധികാരമോ അവകാശമോ ഇല്ല. ഇതിനെതിരെ കര്‍ശനമായ നിലപാട് സ്വീകരിക്കേണ്ടതാണ്. എന്നാല്‍, സദാചാര പൊലീസിനെതിരെയുള്ള പ്രതിഷേധമെന്ന നിലയില്‍ പരസ്പരം ചുംബിച്ചും ആലിംഗനം ചെയ്തും പ്രണയ സായാഹ്നം സംഘടിപ്പിക്കുന്നത് കേരളീയ സംസ്കാരത്തിന് യോജിച്ചതല്ല.
സെക്സ് കലര്‍ന്ന പരസ്യമായ സ്നേഹപ്രകടനങ്ങള്‍ വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്ന് പറയുന്നത് ശരിയല്ല. കേരള സമൂഹം കാത്തുസൂക്ഷിക്കുന്ന ധാര്‍മിക മൂല്യങ്ങളെ തകര്‍ക്കുന്നതിന് മത്രമേ ഇത്തരം പരിപാടികള്‍ സഹായകമാകൂ. പരസ്യ ചുംബനം ആഘോഷിക്കുന്നതിലൂടെ ഇളം തലമുറക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും വനിതാ ലീഗ് ചൂണ്ടിക്കാട്ടി.
പിന്മാറാന്‍ തയാറാകാത്ത പക്ഷം പരിപാടി തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ഇരുവരും ആവശ്യപ്പെട്ടു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment