സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരിയായ ഐഷയ്ക്ക് മൊബൈല്‍ ഫോണില്‍ കോളുകള്‍ വന്നിരുന്നതിനെ ചൊല്ലി ഇരുവരും തര്‍ക്കമുണ്ടായിരുന്നു. ജോലി കഴിഞ്ഞെത്തിയ ഐഷയുടെ ഫോണ്‍ റഷീദ് പരിശോധിക്കുകയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു. രാത്രിയില്‍ ഉറങ്ങുകയായിരുന്ന ഐഷയുടെ കഴുത്തില്‍ റഷീദ് കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നെന്ന് പറയുന്നു.
അഞ്ചോളം കുത്തുകളാണ് കഴുത്തിലേറ്റതെന്ന് പൊലീസ് പറഞ്ഞു. പുലര്‍ച്ചെ കുന്നംകുളം സ്‌റ്റേഷനിലെത്തി റഷീദ് കീഴടങ്ങി. കൊലപാതകത്തെ പറ്റി കുന്നംകുളം സിഐ വി.എ. കൃഷ്ണദാസ്, എസ്‌ഐ ടി.ജി. ദിലീപ്, എഎസ്‌ഐ ജോണ്‍, സയന്റിഫിക് അസിസ്റ്റന്റ് പി. ഉണ്ണിക്കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഐഷയുടെ കബറടക്കം നടത്തി. കുന്നംകുളം മല്‍സ്യമാര്‍ക്കറ്റിലെ തൊഴിലാളിയാണ് റഷീദ്. മക്കള്‍: ഇര്‍ഷാദ് (ബാംഗ്ലൂര്‍), പരേതനായ ഇന്‍ഷാദ്.


No comments:
Post a Comment