Latest News

വയലാര്‍ അവാര്‍ഡ് കെ.ആര്‍.മീരയ്ക്ക്‌

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ പുരസ്‌കാരം കെ.ആര്‍.മീരയുടെ ആരാച്ചാര്‍ എന്ന നോവലിന്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.

പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ കെ. ആര്‍.മീര 1970-ല ഫെബ്രുവരി 19 ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് ജനിച്ചത്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി. ഓര്‍മ്മയുടെ ഞരമ്പ് ആണ് ആദ്യചെറുകഥാസമാഹാരം. മോഹമഞ്ഞ, നേത്രോന്മീലനം, ഗില്ലറ്റിന്‍, ആ മരത്തെയും മറന്നു മറന്നു ഞാന്‍, യൂദാസിന്റെ സുവിശേഷം, മീരാസാധു, മാലാഖയുടെ മറുകുകള്‍ ,മഴയില്‍ പറക്കുന്ന പക്ഷികള്‍ എന്നിവയാണ് പ്രധാനകൃതികള്‍.

അങ്കണം അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.



Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.