പത്തനംതിട്ട: മന്ത്രവാദത്തിനിടെ യുവതി കൊല്ലപ്പെട്ടുവെന്ന് സംശയം. കുളത്തുമണ്‍ സ്വദേശി ആതിര (22) ആണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയുള്ളുവെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി എട്ടരയ്ക്കാണ് മരിച്ചനിലയില്‍ യുവതിയെ പത്തനംതിട്ട ജില്ലാ ആസ്പത്രിയില്‍ കൊണ്ടുവന്നത്. ദേഹത്ത് മുറിവേറ്റ പാടും കൈകളില്‍ കര്‍പ്പൂരം കത്തിച്ച് പൊള്ളലേറ്റ പാടുമുണ്ട്.
കൂടാതെ ശരീരമാസകലം ഭസ്മവും സുഗന്ധദ്രവ്യങ്ങളും പുരട്ടിയിരുന്നു. ഇതാണ് മന്ത്രിവാദത്തിനിടെയാകാം യുവതി മരിച്ചതെന്ന അനുമാനത്തിന് കാരണം. മൃതദേഹത്തിനൊപ്പം യുവതിയുടെ ബന്ധുക്കളാരും എത്തിയിരുന്നില്ല. പോലീസന്വേഷണം പുരോഗമിക്കുന്നു.
Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
വെള്ളിയാഴ്ച രാത്രി എട്ടരയ്ക്കാണ് മരിച്ചനിലയില്‍ യുവതിയെ പത്തനംതിട്ട ജില്ലാ ആസ്പത്രിയില്‍ കൊണ്ടുവന്നത്. ദേഹത്ത് മുറിവേറ്റ പാടും കൈകളില്‍ കര്‍പ്പൂരം കത്തിച്ച് പൊള്ളലേറ്റ പാടുമുണ്ട്.
കൂടാതെ ശരീരമാസകലം ഭസ്മവും സുഗന്ധദ്രവ്യങ്ങളും പുരട്ടിയിരുന്നു. ഇതാണ് മന്ത്രിവാദത്തിനിടെയാകാം യുവതി മരിച്ചതെന്ന അനുമാനത്തിന് കാരണം. മൃതദേഹത്തിനൊപ്പം യുവതിയുടെ ബന്ധുക്കളാരും എത്തിയിരുന്നില്ല. പോലീസന്വേഷണം പുരോഗമിക്കുന്നു.

No comments:
Post a Comment