Latest News

കാസര്‍കോട്ടുകാരനായ പത്തൊമ്പതുകാരനില്‍നിന്ന് 45 പവന്‍ സ്വര്‍ണം പിടിച്ചു

മംഗലാപുരം: കാസര്‍കോട്ടുകാരനായ പത്തൊമ്പതുകാരനില്‍നിന്ന് മംഗലാപുരം വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം 45.5 പവന്‍ സ്വര്‍ണം പിടിച്ചു. കാസര്‍കോട് എടനീര്‍ മീത്തല്‍ബസാര്‍ എടനീര്‍ഹൗസില്‍ അബ്ദുള്‍സബീര്‍ ചാലകരയില്‍നിന്നാണ് സ്വര്‍ണം പിടിച്ചത്. 

ദുബായില്‍നിന്ന് മംഗലാപുരത്തേക്കുള്ള ജെറ്റ് എയര്‍വേസിലെ യാത്രക്കാരനായിരുന്നു ഇയാള്‍.
കളിക്കോപ്പുകളുടെ ഉള്ളിലാണ് സ്വര്‍ണം ദണ്ഡുകളാക്കി ഒളിപ്പിച്ചിരുന്നത്. കളിജീപ്പുകള്‍, നായ്ക്കള്‍ എന്നിവയുടെ ചക്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ദണ്ഡുകള്‍ സ്വര്‍ണംകൊണ്ടുനിര്‍മിച്ച് അവയില്‍ വെള്ളിനിറംപൂശിയാണ് കടത്താന്‍ ശ്രമിച്ചത്. 

രഹസ്യവിവരംകിട്ടിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് 10,46,400 രൂപ വിലവരും. അബ്ദുള്‍സബീറിനെ വിശദമായ ചോദ്യംചെയ്യലിനായി പോലീസിന് വിട്ടുകൊടുത്തു.



Keywords: Manglore, Karnadaka News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.