Latest News

ഒളിച്ചോടിയ ഗള്‍ഫുകാരന്റെ ഭാര്യയും കാമുകനും കണ്ണൂരില്‍ പിടയില്‍

പുല്ലൂര്‍: പുല്ലൂര്‍പെരളത്ത് തട്ടുമ്മലിലെ ഗള്‍ഫുകാരനായ യുവാവിന്റെ കാമുകനോടൊപ്പം ഒളിച്ചോടി. തടത്തിലെ സതീശന്റെ ഭാര്യയും കാസര്‍കോട് സീതാംഗോളി ഉദയഗിരി സ്വദേശിനിയുമായ നമിതയാണ് (19) കാമുകനായ സീതാംഗോളിയിലെ പ്രശാന്തിനോടൊപ്പം ഒളിച്ചോടിയത്. 

രണ്ട് ദിവസം മുമ്പാണ് നമിതയെ ഭര്‍തൃവീട്ടില്‍ നിന്നും കാണാതായത്. ഇതു സംബന്ധിച്ച പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെയാണ് നമിത പ്രശാന്തിനോടൊപ്പം പോയതായി വ്യക്തമായത്. നാല് മാസം മുമ്പാണ് സതീശന്‍ നമിതയെ വിവാഹം ചെയ്തത്. പിന്നീട് യുവാവ് ഗള്‍ഫിലേക്ക് പോവുകയും ചെയ്തു. 

വിവാഹത്തിന് മുമ്പ് തന്നെ നമിത പ്രശാന്തുമായി പ്രണയത്തിലായിരുന്നു. വിവാഹശേഷവും ഇരുവരും തമ്മിലുള്ള ബന്ധം തുടര്‍ന്നിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. 
അമ്പലത്തറ എസ്‌ഐ ജോര്‍ജ് കുട്ടിയുടെ നേതൃത്വത്തില്‍ ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ തിങ്കളാഴ്ച സന്ധ്യയോടെ കണ്ണൂരിലെ ലോഡ്ജില്‍ വെച്ച് നമിതയെയും പ്രശാന്തിനെയും പോലീസ് പിടികൂടി. ഇരുവരെയും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കി.



Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.