Latest News

ജയലളിതയ്ക്ക് ജാമ്യമില്ല

ബാംഗ്ലൂര്‍: അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ മിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതക്ക് കര്‍ണ്ണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ജയലളിതയുടേയും മൂന്ന് കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി. ജയലളിതയ്ക്ക് ജാമ്യം ലഭിച്ചുവെന്ന റിപ്പോര്‍ട്ടാണ് ആദ്യം പുറത്ത് വന്നത്. ഇതേത്തുടര്‍ന്ന് തമിഴ്‌നാട്ടിലെങ്ങും ആഹ്ലാദപ്രകടനങ്ങളും ആരംഭിച്ചിരുന്നു.

നിയമം അനുസരിക്കുന്ന വ്യക്തിയാണ് ജയലളിതയെന്ന് ജയലളിതയ്ക്ക്് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാംജഠ് മലാനി വാദിച്ചു. വിചാരണ നടന്ന കാലങ്ങളില്‍ ഒരിക്കല്‍പോലും ജയലളിത കോടതിയെ കബളിപ്പിച്ചിട്ടില്ല. നടപടിക്രമങ്ങളിലും ഇടപെട്ടിട്ടില്ലെന്നും രാംജഠ് മലാനി പറഞ്ഞു.ഭോഡര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ബിഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചകാര്യവും വാദത്തിനിടെ മലാനി ചൂണ്ടിക്കാട്ടി. 66 വയസ്സുള്ള ജയലളിതയ്ക്ക് ഹൃദ്രോഗിയാണെന്നും പ്രമേഹവും രക്തസമര്‍ദവുമുള്ള ആളാണ് ജയലളിതയെന്നും മലാനി വാദിച്ചു.

എന്നാല്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ ജി ഭവാനി സിങ് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു. ജാമ്യം ലഭിച്ചാല്‍ തമിഴ്‌നാട്ടിലെ ഭരണ കക്ഷിയുടെ പരമാധികാരി എന്ന നിലയില്‍ ശക്തയായ അവര്‍ അവര്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവുകള്‍ നശിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



Keywords: National News, Karnadaka News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.