മക്ക: ആ ഉമ്മയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഹജ്ജ്. പ്രായമേറുന്തോറും ആ സ്വപ്നത്തിന് തീവ്രതയേറുകയായിരുന്നു. മാതാവിന്റെ സ്വപ്നത്തിന്റെ തീവ്രത അറിഞ്ഞ എട്ട് ആണ്‍മക്കളും അതിനായി ഒരുങ്ങി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചില്ലിക്കാശ് പോലും അധികം ചെലവാക്കാതെ കാത്തുവെച്ച് അവര്‍ തങ്ങളുടെ ദിവസത്തിന് കാത്തിരുന്നു. ഒടുവില്‍ ആ സമയം വന്നു. എട്ടു മക്കളും ഉമ്മയ്ക്കൊപ്പം ഹജ്ജ് കര്‍മ്മത്തിന് എത്തി. നടക്കാന്‍ വയ്യാത്ത ഉമ്മയെ വീല്‍ ചെയറിലാക്കി എടുത്ത് കൊണ്ട് നടന്ന് അവര്‍ ആ സ്വപ്നം സഫലമാക്കി.
പ്രമുഖ സൌദി പത്രം അറബ് ന്യൂസാണ് ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടകരുടെ ഇടയില്‍നിന്ന് ഈ സംഘത്തെ കണ്ടെത്തി വാര്‍ത്ത നല്‍കിയത്. വൃദ്ധ മാതാപിതാക്കളുമായി ഹജ്ജിന് വരുന്നവര്‍ പതിവാണെങ്കിലും ഇതുപോലൊരു ആത്മസമര്‍പ്പണവും മാതൃസ്നേഹവും കണ്ടിട്ടില്ലെന്ന് അറബ് ന്യൂസ് വാര്‍ത്ത പറയുന്നു.
എഴുപത് വയസ്സുകാരിയായ ആയിഷയാണ് മക്കളുമൊത്ത് ഹജ്ജിനെത്തിയത്. എട്ടു മക്കളും ഉമ്മയെ പരിചരിക്കാനും സഹായിക്കാനും മല്‍സരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദിവസവും രണ്ട് പേര്‍ ഉമ്മയെ വീല്‍ചെയറിലാക്കി കൊണ്ടു നടക്കുകയാണ് ചെയ്യുന്നതെന്ന് ഇളയ മകന്‍ മുസ്തഫ അല്‍ ഫൈസല്‍ പറയുന്നു.
കഴിഞ്ഞ 20 വര്‍ഷമായി ഉമ്മയ്ക്കൊപ്പം ഹജ്ജിന് പോവാനുള്ള ഒരുക്കങ്ങളിലായിരുന്നുവെന്ന് മൂത്ത മകന്‍ മൂസ്സ പറയുന്നു. ഇതിനായി പണം സംഭരിക്കുകയായിരുന്നു ഇത്രകാലമെന്നും അദ്ദേഹം പറയുന്നു.
Keywords: Gulf News, Saudi Arabia, Hajj News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
പ്രമുഖ സൌദി പത്രം അറബ് ന്യൂസാണ് ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടകരുടെ ഇടയില്‍നിന്ന് ഈ സംഘത്തെ കണ്ടെത്തി വാര്‍ത്ത നല്‍കിയത്. വൃദ്ധ മാതാപിതാക്കളുമായി ഹജ്ജിന് വരുന്നവര്‍ പതിവാണെങ്കിലും ഇതുപോലൊരു ആത്മസമര്‍പ്പണവും മാതൃസ്നേഹവും കണ്ടിട്ടില്ലെന്ന് അറബ് ന്യൂസ് വാര്‍ത്ത പറയുന്നു.
എഴുപത് വയസ്സുകാരിയായ ആയിഷയാണ് മക്കളുമൊത്ത് ഹജ്ജിനെത്തിയത്. എട്ടു മക്കളും ഉമ്മയെ പരിചരിക്കാനും സഹായിക്കാനും മല്‍സരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദിവസവും രണ്ട് പേര്‍ ഉമ്മയെ വീല്‍ചെയറിലാക്കി കൊണ്ടു നടക്കുകയാണ് ചെയ്യുന്നതെന്ന് ഇളയ മകന്‍ മുസ്തഫ അല്‍ ഫൈസല്‍ പറയുന്നു.
കഴിഞ്ഞ 20 വര്‍ഷമായി ഉമ്മയ്ക്കൊപ്പം ഹജ്ജിന് പോവാനുള്ള ഒരുക്കങ്ങളിലായിരുന്നുവെന്ന് മൂത്ത മകന്‍ മൂസ്സ പറയുന്നു. ഇതിനായി പണം സംഭരിക്കുകയായിരുന്നു ഇത്രകാലമെന്നും അദ്ദേഹം പറയുന്നു.

No comments:
Post a Comment