മീററ്റ്: ഉത്തര്‍പ്രദേശിലെ മീറത്തില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം മതംമാറ്റിയെന്ന പരാതി വ്യാജമാണെന്ന് തെളിഞ്ഞു. ഇഷ്ടപ്പെട്ടയാളുടെ കൂടെ സ്വമേധയാ വീടുവിട്ടിറങ്ങിയതാണെന്നും കുടുംബത്തിന്റെ നിര്‍ബന്ധം കാരണമാണ് ഇത്തരത്തില്‍ പരാതി നല്‍കിയതെന്നും യുവതി പൊലീസിനെ അറിയിച്ചു. പരാതി പിന്‍വലിച്ച യുവതിയെ സുരക്ഷ കണക്കിലെടുത്ത് മീറത്തിലെ മഹിളാമന്ദിരത്തിലേക്കയച്ചു.
ഹിന്ദുമത വിശ്വാസിയായിരുന്ന തന്നെ മീറത്തിലെ ഒരു മദ്രസ അധികാരിയും ഗ്രാമത്തലവനും ഉള്‍പ്പടെയുള്ളവര്‍ കൂട്ടബലാത്സംഗം ചെയ്ത് ശേഷം മതംമാറ്റിയെന്നായിരുന്നു 22കാരിയായ യുവതിയുടെ പരാതി. ആഗസ്റ്റ് മാസത്തിലായിരുന്ന സംഭവം. നാല്‍പ്പതിലധികം പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടതായും പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് 8 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
എന്നാല്‍ കുടുംബത്തിന്റെ ഭീഷണികള്‍ മൂലം പരാതി നല്‍കിയതാണെന്നും ഇഷ്ടപ്പെട്ടയാളുടെ കൂടെ താന്‍ വീടുവിട്ടിറങ്ങുകയായിരുന്നുവെന്നും ആണ് യുവതി ഇപ്പോള്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്. പരാതി പിന്വലിക്കുന്നതായും യുവതി പൊലീസിനെ അറിയിച്ചു. താന്‍ ബലാത്സംഗത്തിനിരയായിട്ടില്ലെന്നും മതംമാറ്റിയിട്ടില്ലെന്നും പെണ്‍കുട്ടി രേഖാമൂലം അറിയിച്ചിട്ടുണ്ട്.
നേരത്തെ യുവതിയുടെ ആരോപണം പുറത്ത് വന്നതിനെത്തുടര്‍ന്ന് വിഷയം ഏറ്റെടുത്ത ബിജെപി ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പിലടക്കം വന്‍ പ്രചാരമാണ് ലൗ ജിഹാദെന്ന പേരില്‍ അഴിച്ച് വിട്ടത്. വിവാദങ്ങളെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലവില്‍ വന്നതോടെ സ്ഥലത്ത് സുരക്ഷയും ശക്തമാക്കിയിരുന്നു. പരാതി പിന്‍വലിച്ചതിനാല്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പെണ്‍കുട്ടി പൊലീസിനെ അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് സുരക്ഷാ കണക്കിലെടുത്ത് യുവതിയെ മീറത്തിലെ മഹിളാമന്ദിരത്തിലേക്കയച്ചിരിക്കുകയാണ്.
Keywords: National News, Love Jihad, Bjp, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഹിന്ദുമത വിശ്വാസിയായിരുന്ന തന്നെ മീറത്തിലെ ഒരു മദ്രസ അധികാരിയും ഗ്രാമത്തലവനും ഉള്‍പ്പടെയുള്ളവര്‍ കൂട്ടബലാത്സംഗം ചെയ്ത് ശേഷം മതംമാറ്റിയെന്നായിരുന്നു 22കാരിയായ യുവതിയുടെ പരാതി. ആഗസ്റ്റ് മാസത്തിലായിരുന്ന സംഭവം. നാല്‍പ്പതിലധികം പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടതായും പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് 8 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
എന്നാല്‍ കുടുംബത്തിന്റെ ഭീഷണികള്‍ മൂലം പരാതി നല്‍കിയതാണെന്നും ഇഷ്ടപ്പെട്ടയാളുടെ കൂടെ താന്‍ വീടുവിട്ടിറങ്ങുകയായിരുന്നുവെന്നും ആണ് യുവതി ഇപ്പോള്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്. പരാതി പിന്വലിക്കുന്നതായും യുവതി പൊലീസിനെ അറിയിച്ചു. താന്‍ ബലാത്സംഗത്തിനിരയായിട്ടില്ലെന്നും മതംമാറ്റിയിട്ടില്ലെന്നും പെണ്‍കുട്ടി രേഖാമൂലം അറിയിച്ചിട്ടുണ്ട്.
നേരത്തെ യുവതിയുടെ ആരോപണം പുറത്ത് വന്നതിനെത്തുടര്‍ന്ന് വിഷയം ഏറ്റെടുത്ത ബിജെപി ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പിലടക്കം വന്‍ പ്രചാരമാണ് ലൗ ജിഹാദെന്ന പേരില്‍ അഴിച്ച് വിട്ടത്. വിവാദങ്ങളെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലവില്‍ വന്നതോടെ സ്ഥലത്ത് സുരക്ഷയും ശക്തമാക്കിയിരുന്നു. പരാതി പിന്‍വലിച്ചതിനാല്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പെണ്‍കുട്ടി പൊലീസിനെ അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് സുരക്ഷാ കണക്കിലെടുത്ത് യുവതിയെ മീറത്തിലെ മഹിളാമന്ദിരത്തിലേക്കയച്ചിരിക്കുകയാണ്.

No comments:
Post a Comment