Latest News

ഒരു പോത്തിന്റെ വില ഏഴ് കോടി രൂപ..!

മീററ്റ്: യുവരാജിന് ഏഴു കോടി, എന്നിട്ടും ഉടമയ്ക്ക് നല്‍കാന്‍ മടി. ക്രിക്കറ്റ് താരം യുവ്‌രാജ് സിംഗിനെ ഐപിഎല്‍ ബാംഗളൂര്‍ ടീമായ രാജസ്ഥാന്‍ റോയല്‍സ് വില്‍ക്കുന്നതിനെക്കുറിച്ചല്ല പറയുന്നത്. ഇവന്‍ മുറ ഇനത്തില്‍പ്പെട്ട പോത്ത്. പോത്താണെങ്കിലും 'ലവന്‍ പുലി'യാണ്, പോത്തുകള്‍ക്കിടയിലെ പുലി. തൂക്കം 1400 കിലോ ഗ്രാം വരും. മീറ്ററിലെ കന്നുകാലി മേളയില്‍ ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയ സുന്ദരന്‍. പത്തംഗം ജൂറിയാണ് ഈ കന്നുകാലി സുന്ദരനെ 'മിസ്റ്റര്‍ മീററ്റാ'യി തെരഞ്ഞെടുത്തത്.

മേളയില്‍ യുവരാജിനെ കാണാനെത്തിയ ഒരാളാണ് ഉടമയ്ക്ക് മോഹവില വാഗ്ദാനം ചെയ്തത്. എന്നാല്‍ ഉടമയായ കരംവീര്‍ സിംഗ് കണ്ണും പൂട്ടി നിരസിച്ചു. ഒരു വര്‍ഷം 50 ലക്ഷം രൂപയോളം യുവരാജില്‍നിന്നു ലഭിക്കുന്നുണ്ട്. മാത്രമല്ല, അവന്‍ എന്റെ മകനെപ്പോലെയാണ്. ജീവിതത്തില്‍ എല്ലാം പണം മാത്രമല്ല.

14 അടി നീളയും അഞ്ചടി ഒമ്പതിഞ്ച് ഉയരവുമാണ് ഈ ഭീമന്‍ പോത്തിനെ 'അഴകളവു'കള്‍. മറ്റു പോത്തുകള്‍ കാടിവെള്ളം കുടിക്കുമ്പോള്‍ ഇവന്‍ ധോണിയെപ്പോലെയാണ്. 20 ലിറ്റര്‍ പാലാണ് ആശാന്‍ ദിവസേന കുടിച്ചു തീര്‍ക്കുന്നത്. പോഷകാഹാരങ്ങള്‍ അവിടം കൊണ്ടു തീര്‍ന്നില്ല. അഞ്ച് കിലോ ആപ്പിള്‍, 15 കിലോ മുന്തിയയിനം കാലിത്തീറ്റയും കൂടിച്ചേരുമ്പോഴാണ് മെനു പൂര്‍ണമാകുന്നത്. യുവരാജിന്റെ ഭക്ഷണത്തിനായി ആഴ്ചയില്‍ 25000 രൂപയാണ് ചെലവാക്കുന്നത് എന്നാണ് കരംവീര്‍ പറയുന്നത്.

'തടി കേടാകാതിരിക്കാന്‍' യുവതരാജിനെ ദിവസവും നാലു കിലോമീറ്റര്‍ നടത്തുകയും ചെയ്യും. ചണ്ഡീഗഡില്‍നിന്നുള്ള കര്‍ഷകനാണ് ഏഴു കോടി രൂപ വാഗ്ദാനം ചെയ്തത്. യുവരാജിന്റെ ബീജത്തിന് വലിയ ഡിമാന്‍ഡാണ്. ദിവസവം 3.5 മുതല്‍ അഞ്ചു മില്ലി ലിറ്റര്‍ വരെ ഉയര്‍ന്ന നിലവാരമുള്ള ബീജമാണ് അവന്‍ നല്‍കുന്നത്. ഇതില്‍നിന്ന് 35 മില്ലി വരെ ഉണ്ടാക്കാമെന്നാണ് പറയുന്നത്. കൃത്രിമമായ ബീജസങ്കലനത്തിന് 0.25 മില്ലി ലിറ്റര്‍ ബീജം മാത്രം മതി.

1500 രൂപയാണ് ഇതിന് ഈടാക്കുന്നത്. അതായത് ഒരു ദിവസം 2,10,000 രൂപ ഇവനെക്കൊണ്ട് ഉണ്ടാക്കാമെന്നു സാരം. കന്നുകാലി സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിലൂടെ ലഭിക്കുന്ന ലക്ഷങ്ങള്‍ വേറേയും. ഏഴു കോടി രൂപ വാഗ്ദാനം ചെയ്തതു വെറുതേയല്ലെന്നു ചുരുക്കം.



Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.