കാഞ്ഞങ്ങാട്: ലോക ഭക്ഷ്യദിനത്തില്‍ വിഷമില്ലാത്ത ഭക്ഷണമൊരുക്കി എ.സി.കണ്ണന്‍നായര്‍ സ്മാരക ഗവ.യുപി സ്‌കൂളിലെ ഇക്കോ ക്ലബ്ബിലെ കുട്ടികള്‍ ഉച്ചഭക്ഷണമുണ്ടു. വീട്ടുപറമ്പില്‍ സുലഭമായി ലഭിക്കുന്ന താളിന്‍തണ്ടും പപ്പായയുമായാണ് കുട്ടികള്‍ സ്‌കൂളിലെത്തിയത്.
താളിന്‍തണ്ടും പപ്പായയും ചേര്‍ത്തൊരുക്കിയ പുളിശ്ശേരി കുട്ടികള്‍ക്ക് ഏറെ ഇഷ്ടമായി. വീട്ടുമുറ്റത്ത് വിഷമില്ലാത്ത പച്ചക്കറി കൃഷി ചെയ്യാന്‍ ഇക്കോ ക്ലബ്ബിലെ കുട്ടികള്‍ പ്രതിജ്ഞ എടുത്തു.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment