Latest News

എം 80 മൂസയുടെ 'പാത്തു'വിവാഹിതയായി; കോഴിക്കോട് സ്വദേശി വിപിന്‍ താലി കെട്ടിയത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച്‌

ഗുരുവായൂര്‍: എം 80 മൂസയുടെ ഭാര്യ പാത്തുമ്മയ്ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹം. വാര്‍ത്ത കേട്ടിട്ട് 'ലൗ ജിഹാദ്' ആണെന്ന് ധരിക്കേണ്ട. മീഡിയാ വണ്‍ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന കോമഡി സീരിയല്‍ എം 80 മൂസയിലെ പാത്തു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരഭി ലക്ഷ്മിയാണ് വിവാഹ ജീവിതത്തിലേക്ക് കടന്നത്. ഞായറാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു സുരഭിയുടെ വിവാഹം.

കോഴിക്കോട് സ്വദേശി വിപിനാണ് സുരഭിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. എം.80 മൂസയിലെ അണിയറ പ്രവര്‍ത്തകരും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. നിരവധി സിനിമകളിലും സീരിയലുകളിലും പരസ്യചിത്രങ്ങളിലും തന്റെ സാന്നിധ്യമിയിച്ച സുരഭി ശ്രദ്ധേയയായത് എം.80 മൂസയിലൂടെയാണ്.

ആനുകാലിക വിഷയങ്ങളെ ആക്ഷേപ ഹാസ്യത്തോടെ അവതരിപ്പിക്കുന്ന പരിപാടിയില്‍ സുരഭിയുടെ പാത്തു എന്ന കഥാപാത്രത്തിന് ആരാധകര്‍ ഏറെയാണ്. പ്രശസ്ത നടന്‍ വിനോദ് കോവൂര്‍ മൂസയെ അവതരിപ്പിക്കുന്ന പരിപാടിയില്‍ അതുല്‍ ശ്രീവ, അഞ്ജു ശശി, ഇബ്രാഹിം കുട്ടി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Keywords: Kerala News, Surabhi Laxmi Wedding, M80 Moosa, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.