ബംഗളൂരു: ബന്ധുക്കള്‍ക്ക് നിയമവിരുദ്ധമായി ഭൂമി പതിച്ചു നല്‍കിയെന്ന കേസില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബി.ജെ.പി അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ ബി.എസ് യെദിയൂരപ്പക്കെതിരെ അന്വേഷണവുമായി ലോകായുക്ത പൊലീസിന് മുന്നോട്ടുപോകാമെന്ന് കര്‍ണാടക ഹൈകോടതി. യെദിയൂരപ്പ, മകനും എം.എല്‍.എയുമായ ബി.വൈ രാഘവേന്ദ്ര, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ച ലോകായുക്ത കോടതി വിധി റദ്ദാക്കിയാണ് ഹൈകോടതി ജഡ്ജി ആനന്ദ് ബ്യാരറെഡ്ഡിയുടെ ഉത്തരവ്.
ലോകായുക്ത കോടതി വിധിക്കെതിരെ ഷിമോഗയിലെ അഭിഭാഷകനായ ബി. വിനോദാണ് റിവിഷന്‍ ഹരജി നല്‍കിയത്. കേസ് പരിഗണിച്ച സമയത്ത് മുഖ്യമന്ത്രിയായിരുന്ന യെദിയൂരപ്പയെ വിചാരണ ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി ലഭിക്കണം എന്ന് കാണിച്ചാണ് ലോകായുക്ത കോടതി കേസ് തള്ളിയത്. എന്നാല്‍ ഇപ്പോള്‍ യെദിയൂരപ്പ മുഖ്യമന്ത്രിയല്ലെന്നും കേസ് പരിഗണിക്കാന്‍ ഇത്തരമൊരു അനുമതിയുടെ ആവശ്യമില്ലെന്നും പരാതിയില്‍ വിനോദ് ചൂണ്ടിക്കാട്ടി.
യെദിയൂരപ്പയുടെ കുടുംബം നടത്തുന്ന ധവല്ഗിരി പ്രോപര്‍ട്ടീസ് എന്ന സ്ഥാപനം ഭദ്രവദി താലൂക്കിലെ ഹുനസെക്കാട്ടെ ഗ്രാമത്തില്‍ 69 ഏക്കര്‍ ഭൂമി ബിനാമി വഴി വാങ്ങിയെന്നാണ് ആരോപണം. ഭൂമി ബന്ധുക്കള്‍ക്ക് കൈമാറ്റം ചെയ്യാന്‍ യെദിയൂരപ്പ തന്‍െറ അധികാരം ദുര്‍വിനിയോഗം ചെയ്തെന്ന് പരാതിയില്‍ പറയുന്നു.

Keywords: Karnadaka News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment