ടെന്നീസ് ബോള്‍ വിഴുങ്ങി അവശനിലയിലായ മലമ്പാമ്പിന്റെ വയറ്റില്‍ നിന്ന് ബോള്‍ നീക്കം ചെയ്യുന്ന വീഡിയോ വൈറലാകുന്നു. ഓസ്‌ട്രേലിയയിലെ ടൗണ്‍സ്വില്ലിയിലെ വെറ്ററിനറി ആശുപത്രി ജീവനക്കാര്‍ ഏതാണ്ട് 20 മിനിട്ടോളം പാമ്പിന്റെ പുറം മസാജ് ചെയ്താണ് പന്ത് ഛര്‍ദിപ്പിച്ചത്. [www.malabarflash.com]
പൂന്തോട്ടത്തില്‍ പാമ്പിനെ അവശനിലയില്‍ കണ്ടെത്തിയ വീട്ടുടമ ടൗണ്‍സ്വില്ലി സ്‌നേക്ക് ഹാന്‍ഡ്‌ലര്‍ എന്ന സംഘത്തെ വിവരമറിയിക്കുകയായിരുന്നു. പാമ്പിനെ പിടികൂടിയ സംഘം വെറ്ററിനറി ആശുപത്രിയിലെത്തിച്ച്, എക്‌സ്‌റേ എടുത്തു പരിശോധിച്ചപ്പോഴാണ് ടെന്നിസ് ബോള്‍ ഉള്ളില്‍ കുടുങ്ങിയ വിവരം അറിഞ്ഞത്.
Keywords: Viral video, Tennis ball, Snakes, Mouth, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment