ന്യൂഡല്‍ഹി : ഇന്ത്യാ ഗേറ്റില്‍ വെച്ച് ഒരാഴ്ച മുന്‍പ് കാണാതായ മൂന്നു വയസ്സുകാരി ജാഹ്നവി അഹൂജയെ കണ്ടെത്തി . ദക്ഷിണ ഡല്‍ഹിയിലെ ജനക്പുരിയിലെ ഗുരുദ്വാരക്ക് മുന്നില്‍ വഴിയാത്രക്കാരനാണ് ബാലികയെ കണ്ടത്. തല മൊട്ടയടിച്ച് കഴുത്തില്‍ പേരെഴുതിയ ടാഗ് തൂക്കിയിരുന്നു.
Keywords: National News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
പൊലീസ് എത്തി കുട്ടിയെ മായാപുരി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ജാഹ്നവിയുടെ അമ്മാവന്‍ എത്തിയാണ് കുട്ടിയെ തിരിച്ചറിഞ്ഞത് .
സെപ്റ്റംബര്‍ 28നാണ് ഇന്ത്യാ ഗേറ്റില്‍ രക്ഷിതാക്കളോടൊപ്പം എത്തിയ ബാലികയെ കാണാതായത്. തട്ടിക്കൊണ്ടു പോയതാണെന്ന സംശയം ബലപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ ജാഹ്നവിയുടെ ചിത്രം സഹിതം നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ശനിയാഴ്ച ഇന്ത്യാ ഗേറ്റില്‍ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചു വരികയാണെന്ന് അഡീഷണല്‍ പൊലീസ് കമ്മിഷണര്‍ എസ്.ബി.എസ് ത്യാഗി പറഞ്ഞു .
Keywords: National News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News



No comments:
Post a Comment