Latest News

ശമ്പളം നല്‍കിയില്ല: തൊഴിലാളി മുതലാളിയെ കുത്തികൊന്നു

ബട്ക്കല്‍: തൊഴിലാളി ബേക്കറിയുടമയെ കുത്തിക്കൊന്നു. മുരടേശ്വര്‍ സ്വദേശി രമേശ് ഹരികാന്തിനെയാണ് ബേക്കറിയിലെ തൊഴിലാളി കുമാര്‍ ബസവ ആചാരി കുത്തികൊലപ്പെടുത്തിയത്. ജോലി ചെയ്തതിന്റെ ശമ്പളം നല്കാത്തതിലുള്ള ദേഷ്യമാണ് കൊലപാതകത്തിന് കാരണമായത് എന്നാണ് റിപ്പോര്‍ട്ട്.

ഹരികാന്ത് നാലുമാസത്തെ ശമ്പളമായ പതിനായിരം രൂപ ആചാരിക്ക് നല്കാനുണ്ട്. എന്നാല്‍ ഈ തുക ഹരികാന്ത്‌ നല്‍കാന്‍ തയ്യാറായില്ല . ഇതിനെ തുടര്‍ന്നാണ് ഉറങ്ങുകയായിരുന്ന ഹരികാന്തിനെ കുമാര്‍ ബസവ കുത്തിക്കൊല്ലുകയായിരുന്നു.




Keywords: Manglore, Karnadaka News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.