ഭോപ്പാല്‍: കസ്റ്റഡിയിലുളള തടവുകാരനെ ഭോപ്പാല്‍ കോടതി പരിസരത്ത് വലിച്ചിഴച്ച് മര്‍ദ്ദിച്ച പോലീസിന്റെ നടപടി വിവാദമാകുന്നു. മര്‍ദ്ദനദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞതോടെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. നിയമവിരുധമായി ആയുധങ്ങള്‍ കൈയ്യില്‍ സൂക്ഷിച്ചുവെന്ന് ആരോപിച്ചാണ് പോലീസ് അനീസ് ഖാന്‍ എന്ന യുവാവിനെ ശനിയാഴ്ച കസ്റ്റഡിയില്‍ എടുത്തത്.
കോടതിയില്‍ വിചാരണയ്ക്ക് വേണ്ടി ഹാജരാക്കിയപ്പോള്‍ കോടതിവരാന്തയിലേക്ക് കയറാന്‍ മടിച്ച അനീസിനെ പോലീസ് സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. വസ്ത്രം ഉരിഞ്ഞെരിഞ്ഞ് അതിക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം യുവാവിനെ കോടതി മുറിയിലേക്ക് വലിച്ചിഴച്ചു.
ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ആരും തന്നെ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. സംസ്ഥാന ആഭ്യന്തരമന്ത്രി ബാബുലാല്‍ ഗൗര്‍ നിയമസഭാ ഇലക്ഷന്‍ പ്രമാണിച്ച് ഹരിയാനയില്‍ പ്രചാരണത്തിലാണ്. ബ്രിട്ടീഷ് ഭരണകാലത്ത് പോലും ഇത്തരത്തിലുളള ക്രൂരത കേട്ടുകേള്‍വി പോലുമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പ്രതികരിച്ചു. യുവാവിന്റെ വസ്ത്രം അഴിച്ച് ക്രൂരമായി മര്‍ദ്ദിച്ച പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Keywords: National News, Police, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കോടതിയില്‍ വിചാരണയ്ക്ക് വേണ്ടി ഹാജരാക്കിയപ്പോള്‍ കോടതിവരാന്തയിലേക്ക് കയറാന്‍ മടിച്ച അനീസിനെ പോലീസ് സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. വസ്ത്രം ഉരിഞ്ഞെരിഞ്ഞ് അതിക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം യുവാവിനെ കോടതി മുറിയിലേക്ക് വലിച്ചിഴച്ചു.
ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ആരും തന്നെ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. സംസ്ഥാന ആഭ്യന്തരമന്ത്രി ബാബുലാല്‍ ഗൗര്‍ നിയമസഭാ ഇലക്ഷന്‍ പ്രമാണിച്ച് ഹരിയാനയില്‍ പ്രചാരണത്തിലാണ്. ബ്രിട്ടീഷ് ഭരണകാലത്ത് പോലും ഇത്തരത്തിലുളള ക്രൂരത കേട്ടുകേള്‍വി പോലുമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പ്രതികരിച്ചു. യുവാവിന്റെ വസ്ത്രം അഴിച്ച് ക്രൂരമായി മര്‍ദ്ദിച്ച പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

No comments:
Post a Comment