Latest News

കേന്ദ്ര സര്‍ക്കാര്‍ ആഗോളശക്തികള്‍ക്ക് അടിത്തറ ഉറപ്പിക്കാനുളള പശ്ചാത്തലമൊരുക്കുന്നു: എം വി ഗോവിന്ദന്‍

കാസര്‍കോട്: ആഗോളശക്തികള്‍ക്ക് അടിത്തറ ഉറപ്പിക്കാനുള്ള ഭൗതിക പശ്ചാത്തലമൊരുക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ പറഞ്ഞു.

എന്‍എഫ്പിഇ കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്‌സ് അഖിലേന്ത്യാ സെക്രട്ടറി ജനറലായി സര്‍വീസില്‍നിന്ന് വിരമിച്ച എം കൃഷ്ണന് കാസര്‍കോട് വ്യാപാരഭവനില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കൂലിപ്പണിക്കാരെയും ജീവനക്കാരെയും ഒരുപോലെ കടക്കെണിയിലാക്കുന്ന വിധത്തിലാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ നയങ്ങള്‍. ബിജെപി ഭരണത്തിലൂടെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള നീക്കമാണ് ആര്‍എസ്എസ് നടത്തുന്നത്. ഇവരുടെ കുടില തന്ത്രങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പിക്കാന്‍ സര്‍ക്കാര്‍ കുടപിടിക്കുന്നതിന് തെളിവാണ് കഴിഞ്ഞദിവസം ദൂരദര്‍ശനിലൂടെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസംഗം സംപ്രേഷണം ചെയ്തത്. 


രാജ്യത്തെ വര്‍ഗീയ ശക്തികള്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ തളരുന്നതിന് പകരം ശകതിപ്പെടുകയാണ്. ഇത് ജനങ്ങളുടെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിലേക്കാണ് നയിക്കുന്നത്. ഇത്തരം വര്‍ഗീയശക്തികളുടെ വളര്‍ച്ചയെ തടയുന്നതിന് പുരോഗമന പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ചടങ്ങില്‍ സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ അധ്യക്ഷനായി. എന്‍എഫ്പിഇ സംസ്ഥാന ചെയര്‍മാന്‍ പി കരുണാകരന്‍ എംപി ഉപഹാരം നല്‍കി. സംസ്ഥാനസെക്രട്ടറി പി കെ മുരളീധരന്‍, കണ്‍വീനര്‍ പി വി രാജേന്ദ്രന്‍, കര്‍ഷകസംഘം ജില്ലാസെക്രട്ടറി സി എച്ച് കുഞ്ഞമ്പു, സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍, വി സി മാത്യു, കെ വി ഗോവിന്ദന്‍, എന്‍ കുഞ്ഞികൃഷ്ണന്‍, രവീന്ദ്രന്‍ കൊടക്കാട് എന്നിവര്‍ സംസാരിച്ചു. എം കൃഷ്ണന്‍ മറുപടി പറഞ്ഞു. സി കെ അശോക്കുമാര്‍ സ്വാഗതവും എം സി രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.