വാഷിംഗ്ടണ്‍: ഇറുകിയ വസ്ത്രധാരണം അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ശ്രദ്ധ തിരിക്കുന്നുവെന്ന് ചൂണ്ടികാട്ടി അമേരിക്കയില്‍ നോര്‍ത്ത് ഡോക്കോത്തയിലെ ഡെവില്‍സ് ലെയ്ക്ക് ഹൈസ്‌കൂളില്‍ ജീന്‍സും ലൈഗിന്‍സും ഉള്‍പ്പെടെയുളള ഇറുകിയ വസ്ത്രങ്ങള്‍ നിരോധിച്ചു.
എന്നാല്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സ്ത്രീകളെ ലൈംഗികവസ്തുക്കാളായി കാണുന്ന സംസ്‌കാരത്തില്‍ മാറ്റങ്ങള്‍ വരുത്താനുളള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.
വിദ്യാര്‍ത്ഥികള്‍ സ്‌കിന്നി ജീന്‍സ്, ലെഗിന്‍സ്, യോഗ പാന്റസ് തുടങ്ങിയ വസ്ത്രങ്ങള്‍ ധരിച്ച് സ്‌കൂളില്‍ വരുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.
പെണ്‍കുട്ടികള്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച് സ്‌കൂളിലെത്തുന്നത് ആണ്‍കുട്ടികളുടെ ശ്രദ്ധ പഠനത്തില്‍ നിന്നും മാറിപോകാന്‍ സാധ്യതയുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരിക്കുകയാണ്.
Keywords: International News, Sports, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
എന്നാല്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സ്ത്രീകളെ ലൈംഗികവസ്തുക്കാളായി കാണുന്ന സംസ്‌കാരത്തില്‍ മാറ്റങ്ങള്‍ വരുത്താനുളള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.
വിദ്യാര്‍ത്ഥികള്‍ സ്‌കിന്നി ജീന്‍സ്, ലെഗിന്‍സ്, യോഗ പാന്റസ് തുടങ്ങിയ വസ്ത്രങ്ങള്‍ ധരിച്ച് സ്‌കൂളില്‍ വരുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.
പെണ്‍കുട്ടികള്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച് സ്‌കൂളിലെത്തുന്നത് ആണ്‍കുട്ടികളുടെ ശ്രദ്ധ പഠനത്തില്‍ നിന്നും മാറിപോകാന്‍ സാധ്യതയുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരിക്കുകയാണ്.

No comments:
Post a Comment