ന്യൂഡല്‍ഹി: വിവിധ ടെലികോം കമ്പനികള്‍ ഇന്റര്‍നെറ്റ് നിരക്ക് കുത്തനെ കൂട്ടി. നൂറുശതമാനം വരെയാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ജൂണ്‍ മുതല്‍ സെപറ്റംബര്‍ കാലയളവിലെ നിരക്ക് വര്‍ധനയില്‍ എയര്‍ടെലാണ് അവസാനമായി രംഗത്തുവന്നത്. 33 ശതമാനത്തിന്റെ വര്‍ധനയാണ് എയര്‍ടെല്‍ ഇന്റര്‍നെറ്റ് നിരക്കില്‍ വരുത്തിയിരിക്കുന്നത്.
വൊഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികളും ജൂണ്‍ മുതല്‍ തന്നെ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. മൊബൈല്‍ സേവനമേഖലയില്‍ 57 ശതമാനത്തിന്റെ വിപണിപങ്കാളിത്തമാണ് ഈ മൂന്നുകമ്പനികള്‍ക്കുളളത്. ഓഫറുകളും സ്‌കീമുകളുമൊഴികെയുള്ള ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ നിരക്കാണ് ഇരട്ടിയായത്. വോഡഫോണും ഐഡിയയും പത്തു കെ.ബിയുടെ നിരക്ക് രണ്ടു പൈസയില്‍ നിന്ന് നാലു പൈസയാക്കി.
പുതുക്കിയ നിരക്ക് നടപ്പിലാക്കിയതിനു ശേഷം വെബ്‌സെറ്റ് വഴിയാണ് പലപ്പോഴും ഉപഭോക്താക്കള്‍ ഇക്കാര്യം അറിയുന്നത്. പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് അടുത്ത ബില്ലിംഗിന് മുന്‍പായി എസ്എംഎസ് അയക്കുകയാണ് പതിവ്. വിപണിയുടെ 90 ശതമാനവും കൈയാളുന്നത് പ്രീപെയ്ഡ് വരിക്കാരാണ്. മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ്ജ് ചെയ്യുമ്പോഴും, വെബ്‌സെറ്റിലെ അറിയിപ്പിലൂടെയുമാണ് തങ്ങള്‍ പുതുക്കിയനിരക്ക് അറിയുന്നതെന്ന് ഉപഭോക്താക്കള്‍ വ്യക്തമാക്കുന്നു. എയര്‍ടെല്‍ 10 കെബി വരെയുള്ള ഡാറ്റയ്ക്ക് നിലവില്‍ മൂന്നു പൈസയാണ് ഈടാക്കുന്നത്. 33 ശതമാനം വര്‍ധനവോടെ ഇത് നാല് പൈസയായി. വൊഡഫോണും, ഐഡിയയും റാക്ക് നിരക്കില്‍ 100 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. 10 കെബി വരെയുളള ഡാറ്റയ്ക്ക് 2 പൈസ ഈടാക്കിയിരുന്ന സ്ഥാനത്ത് 4 പൈസയാണ് വര്‍ധന.
Keywords: Mobile net, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
വൊഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികളും ജൂണ്‍ മുതല്‍ തന്നെ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. മൊബൈല്‍ സേവനമേഖലയില്‍ 57 ശതമാനത്തിന്റെ വിപണിപങ്കാളിത്തമാണ് ഈ മൂന്നുകമ്പനികള്‍ക്കുളളത്. ഓഫറുകളും സ്‌കീമുകളുമൊഴികെയുള്ള ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ നിരക്കാണ് ഇരട്ടിയായത്. വോഡഫോണും ഐഡിയയും പത്തു കെ.ബിയുടെ നിരക്ക് രണ്ടു പൈസയില്‍ നിന്ന് നാലു പൈസയാക്കി.
പുതുക്കിയ നിരക്ക് നടപ്പിലാക്കിയതിനു ശേഷം വെബ്‌സെറ്റ് വഴിയാണ് പലപ്പോഴും ഉപഭോക്താക്കള്‍ ഇക്കാര്യം അറിയുന്നത്. പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് അടുത്ത ബില്ലിംഗിന് മുന്‍പായി എസ്എംഎസ് അയക്കുകയാണ് പതിവ്. വിപണിയുടെ 90 ശതമാനവും കൈയാളുന്നത് പ്രീപെയ്ഡ് വരിക്കാരാണ്. മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ്ജ് ചെയ്യുമ്പോഴും, വെബ്‌സെറ്റിലെ അറിയിപ്പിലൂടെയുമാണ് തങ്ങള്‍ പുതുക്കിയനിരക്ക് അറിയുന്നതെന്ന് ഉപഭോക്താക്കള്‍ വ്യക്തമാക്കുന്നു. എയര്‍ടെല്‍ 10 കെബി വരെയുള്ള ഡാറ്റയ്ക്ക് നിലവില്‍ മൂന്നു പൈസയാണ് ഈടാക്കുന്നത്. 33 ശതമാനം വര്‍ധനവോടെ ഇത് നാല് പൈസയായി. വൊഡഫോണും, ഐഡിയയും റാക്ക് നിരക്കില്‍ 100 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. 10 കെബി വരെയുളള ഡാറ്റയ്ക്ക് 2 പൈസ ഈടാക്കിയിരുന്ന സ്ഥാനത്ത് 4 പൈസയാണ് വര്‍ധന.

No comments:
Post a Comment