തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനങ്ങളില്‍ ഫ്‌ളെക്‌സ് ഉപയോഗിക്കരുതെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. പ്ലാസ്റ്റിക് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാതൃകയാകണമെന്നും കോടിയേരി പറഞ്ഞു. സ്വന്തം വീടുകളിലെ മാലിന്യങ്ങള്‍ സംസ്‌കരിച്ചശേഷം വേണം പാര്‍ട്ടിപ്രവര്‍ത്തകര്‍ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനിറങ്ങാനെന്ന് ഡോക്ടര്‍ ടി.എം.തോമസ് ഐസക്ക് അഭ്യര്‍ത്ഥിച്ചു. അല്ലാതെ തത്വശാസ്ത്രം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന മാലിന്യനിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമായുളള ജില്ലാതല ശില്‍പ്പശാല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു കോടിയേരി ബാലകൃഷ്ണനും തോമസ് ഐസക്കും ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. പാര്‍ട്ടി നടത്തുന്ന ഏറ്റവും വലിയ ജനകീയ ഇടപെടലാണിതെന്നും ഇന്നത്തെ കാലത്തെ പ്രധാന പ്രവര്‍ത്തനമായിട്ടാണ് ഇതിനെ കാണുന്നതെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഫഌക്‌സ് നിരോധനത്തെ പിന്തുണയ്ക്കുന്നതായി അദ്ദേഹം അറിയിച്ചു.
അഴിക്കാന്‍ കഴിയാതെ കിടക്കുന്ന കുരുക്ക് അഴിക്കാന്‍ ജനകീയ പ്രസ്ഥാനത്തിന് കഴിയുമെന്ന് തെളിയിക്കുകയാണ് മാലിന്യ നിര്‍മ്മാര്‍ജ്ജന പരിപാടിയിലുടെ ലക്ഷ്യമിടുന്നതെന്ന് ഡോക്ടര്‍ ടി.എം.തോമസ് ഐസക്ക് പറഞ്ഞു.
നവംബര്‍ 1ന് തിരുവനന്തപുരത്തെ മാലിന്യക്കൂമ്പാരം നീക്കം ചെയ്യും. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തിലായിരിക്കും പരിപാടി. പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് മടങ്ങിവരവിന് ഒരുങ്ങുന്ന പിണറായി വിജയനെ കൂടുതല്‍ ജനകീയനാക്കുക എന്ന ലക്ഷ്യവും ഈ പരിപാടിക്ക് പിന്നിലുണ്ട്.
Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന മാലിന്യനിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമായുളള ജില്ലാതല ശില്‍പ്പശാല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു കോടിയേരി ബാലകൃഷ്ണനും തോമസ് ഐസക്കും ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. പാര്‍ട്ടി നടത്തുന്ന ഏറ്റവും വലിയ ജനകീയ ഇടപെടലാണിതെന്നും ഇന്നത്തെ കാലത്തെ പ്രധാന പ്രവര്‍ത്തനമായിട്ടാണ് ഇതിനെ കാണുന്നതെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഫഌക്‌സ് നിരോധനത്തെ പിന്തുണയ്ക്കുന്നതായി അദ്ദേഹം അറിയിച്ചു.
അഴിക്കാന്‍ കഴിയാതെ കിടക്കുന്ന കുരുക്ക് അഴിക്കാന്‍ ജനകീയ പ്രസ്ഥാനത്തിന് കഴിയുമെന്ന് തെളിയിക്കുകയാണ് മാലിന്യ നിര്‍മ്മാര്‍ജ്ജന പരിപാടിയിലുടെ ലക്ഷ്യമിടുന്നതെന്ന് ഡോക്ടര്‍ ടി.എം.തോമസ് ഐസക്ക് പറഞ്ഞു.
നവംബര്‍ 1ന് തിരുവനന്തപുരത്തെ മാലിന്യക്കൂമ്പാരം നീക്കം ചെയ്യും. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തിലായിരിക്കും പരിപാടി. പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് മടങ്ങിവരവിന് ഒരുങ്ങുന്ന പിണറായി വിജയനെ കൂടുതല്‍ ജനകീയനാക്കുക എന്ന ലക്ഷ്യവും ഈ പരിപാടിക്ക് പിന്നിലുണ്ട്.

No comments:
Post a Comment