കണ്ണൂര്‍: മംഗലാപുരം സ്വദേശിയായ വിദ്യാര്‍ഥിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണെ്ടത്തി. മംഗലാപുരത്തെ ഗണപതി ഭട്ടിന്റെ മകന്‍ സ്വസ്തിക് ഭട്ട് (20)നെയാണ് പുലര്‍ച്ചെ ഇരിണാവ് റെയില്‍വേ ഗേറ്റിനു സമീപം മരിച്ച നിലയില്‍ കണെ്ടത്തിയത്.
Keywords: Kannur News, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കീശയിലെ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് മരിച്ചയാളെ മനസിലാക്കാനായത്. ബാഗിലുണ്ടായിരുന്ന ലാപ്‌ടോപ്പും മൊബൈല്‍ ഫോണുമുള്‍പ്പെടെ തരിപ്പണമായ നിലയില്‍ സമീപത്ത് തന്നെ കണ്ടെത്തി. കാലുകള്‍ ആറ്റുപോകാറായ നിലയിലും ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലുമാണുണ്ടായിരുന്നത്. തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണതാകാമെന്ന് സംശയിക്കുന്നു. കണ്ണപുരം പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം പരിയാരം മെഡി. കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.


No comments:
Post a Comment