തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് റിട്ട. വില്‍പന നികുതി ഇന്‍സ്‌പെക്ടിംഗ് അസിസ്റ്റന്റ് കമീഷണര്‍ ബീരിച്ചേരിയിലെ എം.മുഹമ്മദ് കുഞ്ഞി ഹാജി (ഖാന്‍ സാഹിബ് 92) നിര്യാതനായി. 11 വര്‍ഷം തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കാല്‍നൂറ്റാണ്ടുകാലം മുസ്ലിം ലീഗ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, ബ്ലോക്ക് വികസന സമിതിയംഗം, തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം കമ്മറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
എക്‌സിക്യുട്ടീവ് ഓഫീസറുടെ കീഴിലായിരുന്ന പഞ്ചായത്ത് ബോര്‍ഡ് സംവിധാനത്തിലാണ് ആറു വര്‍ഷത്തിലേറെ പ്രസിഡന്റ് ആയിരുന്നത്. പിന്നീട് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ സാരഥിയായി. അധികാര വികേന്ദ്രീകരണം പരിമിതമായ തൃക്കരിപ്പൂര്‍ നഗരത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയിട്ടു.
ഭാര്യ : എന്‍.പി. ബീഫാത്തിമ. മക്കള്‍ : സൈനബ, റംലത്ത്, സൗദത്ത്, സബൂറ, മുനീര്‍(അല്‍ഐന്‍), മുഹമ്മദ് റഫീഖ്(അബൂദബി).
മരുമക്കള്‍: ഹമീദ്, മഹമൂദ്, ഇസ്മായില്‍ പൂമാടം(പ്രസിഡന്റ്, ടൌണ്‍ വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മറ്റി), അബ്ദുല്‍ ഖാദര്‍, ജമീല, റുബീന.
സഹോദരങ്ങള്‍: സ്വലാഹുദ്ദീന്‍ ഹാജി(കോഴിക്കോട് മിംസ് ഡയരക്ടര്‍), കുഞായിഷ, അലിയുമ്മ, ബീഫാത്തിമ, പരേതരായ മഹമൂദ് ഹാജി, അബ്ദുല്‍ ഖാദര്‍, ഖദീജ, സൈനബ, ഉമ്മു കുല്‍സു.


No comments:
Post a Comment