Latest News

സഹകരണ മേഖലക്കായി യോജിച്ച പോരാട്ടം വേണം: പിണറായി

ഉദുമ: സഹകരണ മേഖലയെ സംരക്ഷിക്കാന്‍ യോജിച്ച് പോരാടണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറിയും മുന്‍ മന്ത്രിയുമായ പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും വ്യാപിച്ചുകിടക്കുന്ന സഹകരണ പ്രസ്ഥാനം കടുത്ത പ്രതിസന്ധിയിലാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളുടെ ഫലമാണിത്. പാലക്കുന്നില്‍ ഉദുമ കര്‍ഷകക്ഷേമ സഹകരണ സംഘം കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. 

ആഗോളവല്‍ക്കരണ നയം നടപ്പാക്കാന്‍ തുടങ്ങിയതിനു ശേഷമാണ് സഹകരണ മേഖലയ്ക്കെതിരായ നീക്കങ്ങളാരംഭിച്ചത്. അതിന് ശേഷമുണ്ടായ പഠന റിപ്പോര്‍ട്ടുകളൊക്കെ ഈ മേഖലയെ ഇല്ലായ്മ ചെയ്യാനുള്ളതായിരുന്നു. കേന്ദ്രസര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ ആദായനികുതി വലിയ പ്രത്യാഘാതങ്ങളാണുണ്ടാക്കുക, മുമ്പ് സഹകരണ മേഖലയെ ഇതില്‍നിന്ന് ഒഴിവാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിനും ഇതിനോട് യോജിപ്പില്ല. എന്നിട്ടും കേന്ദ്രം വാശിയോടെ നടപ്പാക്കുകയാണ്. ഇതിനെതിരെ മുഴുവന്‍ സഹകാരികളും ബഹുജനങ്ങളും ഒന്നിച്ച് അണിനിരക്കണമെന്ന് പിണറായി പറഞ്ഞു. 

കെ വി കുഞ്ഞിരാമന്‍ അധ്യക്ഷനായി. പി കരുണാകരന്‍ എംപി സ്ട്രോങ് റൂമും കെ കുഞ്ഞിരാമന്‍ എംഎല്‍എ ലോക്കറും ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ കസ്തൂരി, കുന്നൂച്ചി കുഞ്ഞിരാമന്‍, വൈസ് പ്രസിഡന്റ് എ ബാലകൃഷ്ണന്‍, ജില്ലാപഞ്ചായത്ത് അംഗം പാദൂര്‍ കുഞ്ഞാമു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി കെ അഹമ്മദ്ഷാഫി, എ കുഞ്ഞിരാമന്‍, സാവിത്രി ചന്ദ്രശേഖരന്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ പി വത്സരാജ്, പി ഇസ്മയില്‍, എം കരുണാകരന്‍, പി കെ അബ്ദുള്ള, പി ലക്ഷ്മി, എ നാരായണന്‍ നായര്‍, കെ വി ഭാസ്കരന്‍, രാഘവന്‍ വെളുത്തോളി, കെ എ മുഹമ്മദലി, വി മോഹനന്‍, മൊയ്തീന്‍കുഞ്ഞി കളനാട്, അബ്ബാസ് കല്ലട്ര, വി കരുണാകരന്‍, വാസു മാങ്ങാട്, വിശാലാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കൃഷ്ണന്‍ അരമങ്ങാനം സ്വാഗതവും വൈസ് പ്രസിഡന്റ് പി വി ഭാസ്കരന്‍ നന്ദിയും പറഞ്ഞു. 

Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.