തിരൂര്‍: മികച്ച പത്രപ്രവര്‍ത്തകനുള്ള വി.സി. മാധവമേനോന്‍ പുരസ്‌കാരം മാതൃഭൂമി കാസര്‍കോട് ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ പി.പി. ലിബീഷ്‌കുമാറിന് ലഭിച്ചു.
Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
തിരൂര്‍ പ്രസ്സ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്. 5001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാര്‍ഡ്. മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ അധ്യക്ഷനായുള്ള ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ‘തീ വന്നാല്‍ തീര്‍ന്നു’ എന്ന വാര്‍ത്തയ്ക്കാണ് അവാര്‍ഡ്.
ഒക്ടോബര്‍ 12ന് വൈകീട്ട് മൂന്ന് മണിക്ക് തിരൂര്‍ താഴെപ്പാലം സംഗമം റസിഡന്‍സിയില്‍ നടക്കുന്ന ചടങ്ങില്‍ കവി പി.കെ. ഗോപി പുരസ്‌കാരം സമ്മാനിക്കും.


No comments:
Post a Comment