Latest News

ഷഹീദ് ബാവ വധക്കേസ്: ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം

കോഴിക്കോട്: ചെറുവാടി തേലീരി വീട്ടില്‍ കത്താലിയുടെ മകന്‍ ഷഹീദ് ബാവ മര്‍ദനമേറ്റു മരിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ. ഒന്നാംപ്രതി കൊടിയത്തൂര്‍ കൊല്ലാളത്തില്‍ അബ്ദുറഹിമാന്‍ എന്ന ചെറിയാപ്പു (55), മൂന്നു മുതല്‍ ആറു വരെ പ്രതികളായ നാറഞ്ചിലത്ത് പാലക്കാടന്‍ അബ്ദുല്‍ കരീം (45), നടക്കല്‍ കോട്ടക്കുഴിയില്‍ അബ്ദുല്‍ നാസര്‍ (31), മാളിയേക്കല്‍ ഫയാസ് (28), കളത്തിങ്ങല്‍ നാജിദ് (22), എട്ട് മുതല്‍ 11 വരെ പ്രതികളായ പത്തേന്‍കടവ് റാഷിദ് (22), എള്ളങ്ങല്‍ ഹിജാസ് റഹ്മാന്‍ എന്ന കട്ട (23), നാറാഞ്ചിലത്ത് പാലക്കാടന്‍ മുഹമ്മദ് ജംഷീര്‍ (25), കൊളായില്‍ ഷാഹുല്‍ ഹമീദ് (29) എന്നിവര്‍ക്കാണ് എരഞ്ഞിപ്പാലം പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്.

കൊടിയത്തൂരിലെ യുവതിയുടെ വീടിന് സമീപത്ത് യുവാവിനെ സദാചാര പൊലീസ് ചമഞ്ഞ് സംഘം ചേര്‍ന്ന് മര്‍ദിച്ചുകൊന്നെന്ന ആരോപണം ഏറെ വിവാദമായിരുന്നു. മൊത്തം15 പ്രതികളുള്ള കേസില്‍ ഒമ്പതു പേരെ കുറ്റക്കാരെന്ന് കണ്ടെ ത്തിയ പ്രത്യേക കോടതി അഞ്ചുപേരെ വിട്ടയച്ചിരുന്നു. രണ്ടാം പ്രതി കൊടിയത്തൂര്‍ കണ്ണാട്ടില്‍ മുഹമ്മദ് സലീം (22), ഏഴാംപ്രതി ഇര്‍ഷാദ് കുയ്യില്‍ (23), 12 മുതല്‍ 14 വരെ പ്രതികളായ കീരന്‍തൊടിക കൊളയില്‍ ജാഫര്‍ (34), എടക്കണ്ടിയില്‍ അയ്യൂബ് (25), കോട്ടമ്മല്‍ കുയ്യില്‍ മുര്‍ഷിദ്(29) എന്നിവരെയാണ് വിട്ടയച്ചത്. 15ാം പ്രതി അരിപ്ര പുതുകുഴിയില്‍ ചാത്തപ്പറമ്പില്‍ ഫായിസ് (25) ഒളിവിലാണ്.

2011 നവംബര്‍ ഒമ്പതിന് രാത്രി 11.30 നാണ് സംഭവം. രണ്ടാം സാക്ഷിയായ യുവതിയുടെ വീടിനുസമീപം അനാശാസ്യം ആരോപിച്ച് സംഘം ഷഹീദ് ബാവയെ ആക്രമിച്ചെന്നാണ് കേസ്. ഷഹീദ് ബാവയെ യുവതിയുടെ വീടിനടുത്തത്തെിച്ച ഓട്ടോ ഡ്രൈവറായ നാലാംപ്രതി നാസര്‍ മറ്റുള്ളവരെ വിവരമറിയിച്ച പ്രകാരം മാരകായുധങ്ങളുമായി എത്തിയ മറ്റ് പ്രതികള്‍ ആക്രമിച്ചതായാണ് കേസ്. സംഭവത്തിനുമുമ്പ് ഒക്ടോബര്‍ 22ന് ഷഹീദ് ബാവ കാര്‍ തട്ടിച്ചെന്നാരോപിച്ച് പ്രതികള്‍ അയാളുടെ വീട്ടില്‍ ആക്രമണം നടത്തിയതിന് മറ്റൊരു കേസുണ്ട്.

ആക്രമണം ആകസ്മികമല്ലെന്നും നേരത്തെയുള്ള ശത്രുത ഗൂഢാലോചനയിലേക്കും ആക്രമണത്തിലേക്കും നയിച്ചെന്നും കോടതി കണ്ടെത്തി. കൊടിയത്തൂര്‍ വില്ളേജ് ഓഫിസിനുസമീപം റോഡില്‍ രാത്രി 11.30 ന് വീണുകിടന്ന ഷഹീദ് ബാവയെ ആശ്രുപത്രിക്ക് കൊണ്ടുപോകുന്നത് സംഘം തടഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരുടെ ഒൗദ്യോഗിക കാര്യനിര്‍വഹണവും തടസപ്പെടുത്തി. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാക്കിയ ഷഹീദ് ബാവ നവംബര്‍ 13ന് മരിച്ചു.

ഷഹീദ് ബാവയുമായി ബന്ധമുണ്ടെന്ന് പറയുന്ന സ്ത്രീയുടെ മൊഴിയും പ്രതികളുടെ മൊബൈല്‍ രേഖകളും കേസില്‍ നിര്‍ണായക തെളിവായി. ഡിവൈ.എസ്.പി ജോസി ചെറിയാന്‍ 2012 ഫെബ്രുവരി ആറിനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 42 പേരെ വിസ്തരിച്ചതില്‍ ഒന്നാം സാക്ഷിയടക്കം ഏഴുപേര്‍ കൂറുമാറി. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എന്‍. ഭാസ്കരന്‍ നായര്‍, അഡ്വ. ജോജോ ചാക്കോ എന്നിവരും പ്രതിഭാഗത്തിനായി അഡ്വ. ഷഹീര്‍സിങ്, അഡ്വ പി.വി. ഹരി, അഡ്വ. എം അശോകന്‍ എന്നിവരും ഹാജരായി.


Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.