Latest News

ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ ഐ.എസ്.സി. ടോപ്പേഴ്‌സ് അവാര്‍ഡ് ആഭ്യന്തരമന്ത്രി സമ്മാനിക്കും

ബേക്കല്‍: 2014 -ലെ ഐ.എസ്.സി. പരീക്ഷയില്‍ സയന്‍സ്, കൊമേഴ്‌സ് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ പി.ടി.എ. ഏര്‍പ്പെടുത്തിയ സ്വര്‍ണ്ണമെഡലുകള്‍ ഒക്‌ടോബര്‍ 12ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍വെച്ച് നടക്കുന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല വിതരണം ചെയ്യും. 

സയന്‍സ് വിഭാഗത്തില്‍ മുഹമ്മദ് നാസിമിനും കൊമേഴ്‌സ് വിഭാഗത്തില്‍ ഹാജിറ നിഫ്രിനുമാണ് സ്വര്‍ണ്ണമെഡല്‍ ലഭിക്കുന്നത്. ഇവര്‍ക്ക് പുറമെ ഐ.സി.എസ്.ഇ. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക് നേടിയ മുസ്ഫിറ ഹംസ അബ്ദുല്‍ റഹ്മാന് കേരള ഐ.സി.എസ്.ഇ. സ്‌കൂള്‍ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡ് ചടങ്ങില്‍ വെച്ച് മന്ത്രി വിതരണം ചെയ്യും.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.