ഉദുമ: സൗത്ത് ഇന്ത്യന്‍ പുരുഷ- വനിത ടെന്നിക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ഉദുമ പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് സ്‌കൂളില്‍ തുടക്കമായി. കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ എം രാമചന്ദ്രന്‍ അധ്യക്ഷനായി. ടെന്നികൊയ്റ്റ് ഫെഡറേഷന്‍ ദേശീയ ഓര്‍നൈസിങ് സെക്രട്ടറി എസ് രവി മുഖ്യാതിഥിയായി.
Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
പഞ്ചായത്ത് പ്രസിഡന്റ് കെ കസ്തൂരി, വൈസ് പ്രസിഡന്റ് എ ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ കുഞ്ഞിരാമന്‍, ജില്ലാ സ്‌പോട്‌സ് കണ്‍സില്‍ പ്രസിഡന്റ് എം അച്യുതന്‍, ടെന്നികൊയ്റ്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ എസ് ബാബു, സിനിമ നിര്‍മതാവ് കെ വിജയകുമാര്‍, സി കെ സതി, സി നാരായണന്‍, ഫാറൂഖ് കാസ്മി എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ പള്ളം നാരായണന്‍ സ്വാഗതവും അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എ രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
ഞായറാഴ്ച പകല്‍ 11ന് സമാപന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, പോണ്ടിച്ചേരി സംസ്ഥാനങ്ങളില്‍നിന്നായി ഇരുനൂറില്‍പരം കായികതാരങ്ങള്‍ പങ്കെടുക്കുന്നുണ്ട്.




No comments:
Post a Comment