Latest News

വിശുദ്ധ ഹജ്ജ് സേവനത്തിനായി ആര്‍.എസ്.സി വളണ്ടിയര്‍മാര്‍ സജ്ജരായി

ദമ്മാം: നാഥന്റെ വിളിക്കുത്തരം നല്കി സമര്‍പ്പണ മനസ്സുമായി മക്കയിലെത്തുന്ന അല്ലാഹുവിന്റെ അതിഥികളെ സേവിക്കാന്‍ ആര്‍.എസ്.സി ഹജ്ജ് വളണ്ടിയര്‍ കോര്‍ സജ്ജമായി. ഭാഷ ദേശങ്ങല്‍ക്കതീതമായി സേവനത്തിന്റെ പുതു ചരിത്രം രചിച്ച മുന്‍ വര്‍ഷങ്ങളിലെ കര്‍മ്മോല്‌സുക സേവനത്തിന്റെ ആവേശവുമായി എച് വി സി യുടെ 2014 വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയ വളണ്ടിര്‍മാര്‍ ഹജ്ജ് ദിവസങ്ങളില്‍ വിശുദ്ധ ഭൂമികളില്‍ സേവനത്തിന്റെ കര്‍മ്മപഥം തീര്‍ക്കും.

ഹജ്ജ് കര്‍മ്മങ്ങളുടെ സുപ്രധാന ചടങ്ങുകള്‍ നടക്കുന്ന അറഫ, മിന, മുസ്ദലിഫ തുടങ്ങിയ ഏറ്റവും തിരക്കനുഭവപ്പെടുന്ന സ്ഥലങ്ങളിലാണ് പ്രത്യേക യുനിഫോം അണിഞ്ഞ ആര്‍.എസ്.സി വളണ്ടിര്‍മാരെ വിന്യസിക്കുക. അറഫ ദിനം മുതല്‍ ജമ്രകളിലേക്കുള്ള അവസാന ഏറ് വരെ നിര്വഹിക്കുന്ന ഹജിമാര്‍ക്കാണ് ഇവരുടെ സേവനം ഏറെ പ്രയോജനപ്പെടുക.
ദമ്മാം സോണ്‍ കമ്മിറ്റിക്ക് കീഴില് ഹജ് സേവനത്തിനു പുറപ്പെടുന്ന നൂറോളം വളണ്ടിയര്‍മര്‍ക്കുള്ള പരിശീലന പരിപാടിയില്‍ ആര്‍ എസ് സി നാഷണല്‍ എക്‌സികുടിവ് മഹമൂദ് സഖാഫി കുറ്റിക്കാട്ടൂര്‍ 'കര്‍മ്മ ഭൂമിക' പരിചയപ്പെടുത്തി.




Keywords: Gulf, Hajj News 2014, RSC, Saudi Arabia, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.