Latest News

അല്‍ റബീഅ സെക്ടര്‍ സാഹിത്യോത്സവ്: സീക്കോ യൂണിറ്റ് ജേതാക്കള്‍

ദമ്മാം: മാപ്പിള കലകളുടെ ഇശലും ഈണവും, ചിന്തകള്‍ ജ്വലിക്കുന്ന രചന വൈഭവങ്ങളും, കുരുന്നു ഭാവനകളില്‍ വിരിഞ്ഞ നിറക്കൂട്ടുകളും മേളിച്ച സാഹിത്യോത്സവിന്റെ അല്‍ റബീഅ സെക്ടര്‍ തല മത്സരങ്ങള്‍ പൂര്‍ത്തിയായി. 

അമാമ്ര, സീക്കോ, മുബാരകിയ്യ, കൂജ പാര്‍ക്ക് എന്നീ നാലു യൂണിറ്റുകളില്‍ നിന്ന് മത്സരിച്ച സാഹിതത്യോത്സവില്‍ സീക്കോ, അമാമ്ര യൂണിറ്റുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
സയ്യിദ് ശുക്കൂര്‍ തങ്ങള്‍ കാസര്‍കോട് അധ്യക്ഷത വഹിച്ചു. അഹമദ് ഹാജി മിഹ്‌റാജ് ഉദ്ഘാടനം ചെയ്തു. ഷെയ്ഖ് ഫുഹാദ് സമ്മാനദാനം നിര്‍വ്വഹിച്ചു. അബ്ദുല്‍ ബാരി നദുവി, മഹമൂദ് സഖാഫി കുറ്റിക്കാട്ടൂര്‍, സലിം ഓലപ്പീടിക, ഇസ്ഹാഖ് മിസ്ബാഹി അല്‍ അഫ്‌സലി, നൗഷാദ് വേങ്ങര, സലാം നെല്ലൂര്, അഷ്‌റഫ് ചപനങ്ങാടി, ലത്തീഫ് പള്ളത്തടുക്ക, സുഹൈല്‍ നിസാമി , അതുല്‍ മടത്തറ,, ഇഖ്ബാല്‍ മല്ലൂര്‍, അബ്ബാസ് ഹാജി കുഞ്ചാര്‍ പ്രസംഗിച്ചു. ഹംസത്തുല്‍ കര്‍റാര്‍ സ്വാഗതവും സുല്‍ഫിക്കര്‍ മുഹമ്മദ് നന്ദിയും പറഞ്ഞു


Keywords:  Gulf News, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.