Latest News

സ്‌കൂള്‍ കായിക മേളയ്ക്കിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കളനാട് സംഘര്‍ഷം

കളനാട്: സ്‌കൂള്‍ കായിക മേളയ്ക്കിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കളനാട് ടൗണില്‍ സംഘര്‍ഷം. മൂന്ന് പേര്‍ക്ക് പരിക്ക്, അക്രമികളുടെ ബൈക്ക് പോലീസ് കസ്റ്റഡിയില്‍.

കളനാട് ഹൈദ്രോസ് ജമാ അത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി കായിക മേള നടക്കുകയാണ്. ഇതിനിടെ ഉദുമ പടിഞ്ഞാറിലെ ചിലവിദ്യാര്‍ത്ഥികളും കളനാട്ടെ വിദ്യാര്‍ത്ഥികളും തര്‍ക്കമുണ്ടായതായി പറയപ്പെടുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോളം വ്യാഴാഴ്ച വൈകിട്ടട്ട് ആറ് മണിയോടെ ഉദുമ പടിഞ്ഞാറിലെ ഒരു കൂട്ടം യുവാക്കാള്‍ നിരവധി ബൈക്കുകളിലായി കളനാട്ടെത്തുകയും ടൗണിലുണ്ടായിരുന്ന നാട്ടുകാര്‍ക്ക് നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു. 

തൊട്ടടുത്ത കടയില്‍നിന്നും സോഡാകുപ്പിയും മറ്റും എടുത്താണ് റോഡിലിട്ട് തകര്‍ക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്ത നാട്ടുകാരെ സംഘം ക്രൂരമായി മര്‍ദ്ദിച്ചതായും പരാതിയുണ്ട്. അക്രമം തടയാന്‍ ശ്രമിച്ച കളനാട്ടെ ളാഹിറിനെ (32) സംഘം വളഞ്ഞിട്ട് തല്ലി. നാട്ടുകാര്‍ കൂട്ടമായി എത്തിയതോടെ അക്രമികള്‍ ബൈക്കുകളില്‍തന്നെ രക്ഷപ്പെടുകയായിരുന്നു.

ഇവര്‍ എത്തിയ മൂന്ന് ബൈക്കുകള്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. ആക്രമത്തില്‍ നാട്ടുകാരായ മറ്റു രണ്ട് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് ബേക്കല്‍ അഡീഷണല്‍ എസ്.ഐ. നാരയണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തത്. സ്ഥലത്ത് ശക്തമായ പോലീസ് കാവല്‍ തുടരുകയാണ്.


Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.