Latest News

പയ്യന്നൂരില്‍ ബി.എം.എസ് നേതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു; വീട്ടില്‍ റീത്ത് വച്ചു

പയ്യന്നൂര്‍: ബി.എം.എസ് മേഖല പ്രസിഡണ്ടിന്റെ ഓട്ടോറിക്ഷ തീവച്ചു നശിപ്പിച്ചു. അന്നൂര്‍ പടിഞ്ഞാറേക്കരയിലെ സി.കെ. രാമചന്ദ്രന്റെ കെ.എല്‍. 59 സി 6052 ഓട്ടോറിക്ഷയാണ് അഗ്നിക്കിരയാക്കിയത്. വ്യാഴാഴ്ച രാത്രി 12.30 ഓടെയാണ് സംഭവം. 

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു ഓട്ടോറിക്ഷ. റിക്ഷയുടെ മുന്‍വശത്തെ ഗ്ലാസ് പൊട്ടിത്തെറിക്കുന്ന ശബ്ദംകേട്ട് ഞെട്ടിയുണര്‍ന്ന രാമചന്ദ്രന്‍ പൈപ്പില്‍ നിന്ന് വെള്ളമെടുത്ത് തീയണക്കുകയായിരുന്നു. ഓട്ടോറിക്ഷയുടെ മുന്‍ഭാഗവും വുഡും കത്തിനശിച്ചു. റിക്ഷയുടെ സമീപത്തുണ്ടായിരുന്ന മകന്‍ ഉപയോഗിക്കുന്ന സൈക്കിളിലേക്കും തീപടര്‍ന്നിരുന്നു. 
നനയാതിരിക്കാന്‍ മുകളില്‍ കെട്ടിയിരുന്ന പ്ലാസ്റ്റിക് ഷീറ്റും കത്തിനശിച്ചു. 

വീടിന്റെ പൂമുഖത്താണ് റീത്ത് കാണപ്പെട്ടത്. റീത്തില്‍ ചുവന്ന നിറത്തില്‍ സ്‌കെച്ചു പേന കൊണ്ട് ഭീഷണി മുഴക്കുന്ന വാചകം എഴുതിവച്ചിരുന്നു. റിക്ഷയിലെ തീ കെടുത്താന്‍ വെള്ളം ചീറ്റിക്കുന്നതിനിടയില്‍ അത് തെറിച്ച് റീത്തില്‍ വീണ് അക്ഷരങ്ങള്‍ അല്‍പ്പം മാഞ്ഞുപോയിരുന്നു. 

'രാമചന്ദ്ര നീ....ഇതൊരു ചെറിയ സൂചന മാത്രമാണ്. നാളെ നിന്റെ തലതെറിക്കും' എന്ന വാചകം റീത്തില്‍ തെളിഞ്ഞു കാണാം. തീവെപ്പിനും റീത്ത്‌വെക്കലിനും പിറകില്‍ സി.പി.എമ്മാണെന്ന് ബി.എം.എസ് ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.എം.എസ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. കണ്ണൂരില്‍ നിന്ന് സയന്റിഫിക് അസിസ്റ്റന്റ് ദീപേഷ് സ്ഥലത്തെത്തി അഗ്നിക്കിരയായ ഓട്ടോറിക്ഷ പരിശോധിച്ചു.



Keywords: Kannur, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.