Latest News

അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ചു

ഇരിട്ടി: അജ്ഞാത വാഹനമിടിച്ച് സ്വകാര്യ സ്ഥാപനത്തില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായ യുവാവ് മരണമടഞ്ഞു. ആറളം അത്തിക്കല്‍ സ്വദേശി ചിറക്കത്തൊടിയില്‍ അജയ് ജോസഫ് (22)ആണ് മരിച്ചത്. 

വെളളിയാഴ്ച രാത്രി കീഴ്പ്പള്ളി -ഇരിട്ടി റോഡില്‍ അജ്ഞാത വാഹനമിടിച്ച് അബോധാവസ്ഥയില്‍ കാണപ്പെട്ട അജയ് ജോസഫിനെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ജോസഫ്- മോളി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അഞ്ജന, ഏയ്ഞ്ചല്‍.



Keywords: Kannur News, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.