ശനിയാഴ്ച വൈകുന്നേരം 3 മണിയോടെയായിരുന്ന അപകടം.
സഹപ്രവര്‍ത്തകരായ 3 പേര്‍ക്കൊപ്പം കാപ്പില്‍ ബീച്ചില്‍ എത്തിയതായിരുന്നു ബിനീഷ്. മൂന്ന് പേരും ബീച്ചിനടുത്തുളള പുഴയില്‍ കുളിക്കുന്നതിനിടയില്‍ ചളിയില്‍ ആണ്ടു പോയ ബിനീഷിനെ സഹപ്രവര്‍ത്തകര്‍ക്ക് രക്ഷപ്പെട്ടുത്താന്‍ കഴിഞ്ഞില്ല.
ഒപ്പമുണ്ടായിരുന്നവര്‍ തൊട്ടടുത്ത താജ്‌വിവന്ത റിസോര്‍ട്ടില്‍ വിവരമറിയിക്കുകയും റിസോര്‍ട്ടിലെ ജീവനക്കാര്‍ ബിനീഷിനെ പുറത്തെടുത്ത് ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
അധ്യാപകന്‍ അപകടത്തില്‍പ്പെട്ട വിവരമറിഞ്ഞ് ബേക്കല്‍ പോലീസും കാസര്‍കോട് നിന്നും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.


No comments:
Post a Comment