Latest News

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്; നാലുപേര്‍ക്ക് പരുക്ക്‌

കണ്ണൂര്‍: ചക്കരക്കല്ല് ഇരിവേലില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്. സിപിഎം പ്രവര്‍ത്തകനും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവുമായ കെ.പ്രേമന്റെ വീടിനു നേര്‍ക്കാണ് പുലര്‍ച്ചെ രണ്ടരയോടെ ബോബേറുണ്ടായത്. 

സംഭവത്തില്‍ പ്രേമന്റെ ഗര്‍ഭിണിയായ മകള്‍ അടക്കം നാലുേപര്‍ക്ക് പരുക്കേറ്റു. മൂന്നു ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ബോംബെറിഞ്ഞതെന്ന് വീട്ടുകാര്‍ പറഞ്ഞു. ജനല്‍ച്ചില്ലുകളും സീലിങ്ങും തകര്‍ന്നു. ബോംബേറിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു.


Keywords: Kannur, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.