കണ്ണൂര്‍ : യുവാവിന്റെ നിരന്തര പീഡനത്തില്‍ നിന്നും രക്ഷ നേടാന്‍ വീടു വിട്ടിറങ്ങിയ പതിനേഴുകാരി കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പിടിയിലായി. മഞ്ചേശ്വരം മഞ്ഞനടുക്കം സ്വദേശനിയായ പതിനേഴുകാരിയെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തിയത്. റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയെ വനിതാ സെല്ലിന് കൈമാറി. ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം വെളിപ്പെടുത്തിയത്.
Keywords: Kasaragod, Manjeswar, Kannur News, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കഴിഞ്ഞ ജുലൈ മാസം മുതല്‍ മായിപ്പാടി പാലത്തെ കരിം എന്നയാള്‍ തന്നെ നിരന്തരം ലൈംഗീകമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയുമാണെന്നും ഇതില്‍ സഹികെട്ടാണ് വീടുവിട്ടിറങ്ങിയെന്നുമാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കരീമിനെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തു. കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കാസര്‍കോട് പോലീസിനെ ബന്ധപ്പെട്ടതായി അറിയുന്നു.
അതേ സമയം പെണ്‍കുട്ടിയെ കാണാതായതു സംബന്ധിച്ച് മഞ്ചേശ്വരം പോലീസില്‍ കഴിഞ്ഞ ദിവസം വീട്ടുകാര്‍ പരാതി നല്‍കിയതായി വിവരമുണ്ട്.


No comments:
Post a Comment