പയ്യന്നൂര്‍: ബന്ധുവായ യുവാവിനൊപ്പം സദാചാരഗുണ്ടകളുടെ മര്‍ദനമേറ്റ യുവതിയുടെ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചു. രാമന്തളി വടക്കുമ്പാട് പള്ളിക്കത്തോടിനു സമീപമുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന തേപ്പുപണിക്കാരന്‍ ഏബ്രഹാം സൈമണ്‍ (42) ആണു മരിച്ചത്.
Keywords: Kannur, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഏബ്രഹാം സൈമണിന്റെ ഭാര്യയായ എം. ബിന്ദുവിനേയും (34) ബന്ധുവായ കൊവ്വപ്പുറത്തെ വി. സജീവനേയും (24) കഴിഞ്ഞ 25 ന് രാത്രിയില്‍ ഒരുസംഘമാളുകള്‍ ക്വാര്‍ട്ടേഴ്‌സില്‍വച്ചു മര്‍ദിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ വാട്ട്‌സ് അപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ സജീവന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് പത്തുപേര്‍ക്കെതിരേ കേസെടുത്തിരുന്നുവെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
ഭാര്യ ബിന്ദുവിനെ മോശമായി ചിത്രീകരിച്ചതു തന്നെ മാനസികമായി തളര്‍ത്തിയതായി കഴിഞ്ഞദിവസം ഏബ്രഹാം സൈമണ്‍ അടുത്ത സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. മുന്‍വൈരാഗ്യം തീര്‍ക്കാന്‍ ബലമായി ക്വാര്‍ട്ടേഴ്‌സിലേക്കു കൊണ്ടുവന്ന സജീവനെയും ബിന്ദുവിനേയും കുറേപേര്‍ ചേര്‍ന്നു മര്‍ദിക്കുകയായിരുന്നുവെന്നും സൈമണ്‍ പറഞ്ഞിരുന്നു.

സംഭവത്തിനുശേഷം മാനസിക പ്രയാസത്താല്‍ ജോലിക്കുപോകാതിരുന്ന ഇയാള്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കാനുള്ള ഭയംമൂലം ബുധനാഴ്ച രാത്രി ഒമ്പതോടെ രണ്ടു മക്കളേയും ഭാര്യയേയും കൂട്ടി കൊവ്വപ്പുറത്തെ സജീവന്റെ വീട്ടിലെത്തുകയായിരുന്നു. വ്യാഴാഴ്ച പലര്‍ച്ചെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാളെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്ലസ്ടു വിദ്യാര്‍ഥിയായ അഖില്‍, ആറാംക്ലാസ് വിദ്യാര്‍ഥിയായ അഭിജിത്ത് എന്നിവരാണു മക്കള്‍.

No comments:
Post a Comment