Latest News

ബിനീഷ്‌ മരണത്തിന് കീഴടങ്ങിയത് വിവാഹ ഒരുക്കത്തിനിടെ

ഉദുമ: കാപ്പില്‍ ബീച്ചില്‍ പുഴയില്‍ മുങ്ങി മരിച്ച എറണാകുളം കോതമംഗലം ചര്‍ച്ചിന് സമീപത്തെ റിട്ട. ലൈബ്രറിയേന്‍ ജോയിയുടെ മകനും പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളജിലെ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകന്‍ ബിനീഷ്.പി. ജോയി മരണത്തിന് കീഴടങ്ങിയത് വിവാഹ ഒരുക്കത്തിനിടെ.

ഈ വരുന്ന 22ാം തീയ്യതി നഴ്‌സിംങ്ങ് കോളേജിലെ ഒരു അധ്യാപികയുമായി വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. കല്ല്യാണത്തിന് ശേഷം കുടുംബവുമായി താമസിക്കാന്‍ ഒരു വീട് വാടകയ്ക്ക് സംഘടിപ്പിക്കാന്‍ സഹ അധ്യാപകരോട് പറഞ്ഞ് വച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദുമയിലെ ഒരു വീട് ഏകദേശം പറഞ്ഞൊപ്പിച്ച് വെച്ചിരുന്നതായി ബിജീഷിന്റെ സഹപ്രര്‍ത്തകര്‍ മലബാര്‍ഫ്‌ളാഷിനോട് പറഞ്ഞു.

ബിജീഷിന്റെ മരണ വിവരമറിഞ്ഞ് കോതമംഗലത്ത് നിന്നും ബന്ധുക്കള്‍ കാസര്‍കോട്ടേക്ക് തിരിച്ചിട്ടുണ്ട്. ഉദുമ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ സൂക്ഷിച്ചരിക്കുന്ന മൃതദേഹം
ബന്ധുക്കള്‍ എത്തിയ ശേഷം ഞായറാഴ്ച പരിയാരം മെഡിക്കള്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കോതമംഗലത്തേക്ക് കൊണ്ടുപോകും.

ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍, സിഡ്‌കോ ചെയര്‍മാന്‍ സി.ടി. അഹമ്മദലി, സി.പി.എം ഏരിയ സെക്രട്ടറി കെ.വി.കുഞ്ഞിരാമന്‍, കോണ്‍ഗ്രസ്സ് നേതാക്കളായ ഗീത കൃഷ്ണന്‍, വേണുഗോപാലന്‍, മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി സത്താര്‍ മുക്കുന്നോത്ത് തുടങ്ങി നിരവധി പേര്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ഉദുമ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ എത്തിയിരുന്നു.




Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.