കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കാറിനു തീവച്ചു. പയ്യന്നൂര്‍ അമ്പലം റോഡില്‍ റഷീദ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന എസ്. ഗോപാലകൃഷ്ണ ഷേണായിയുടെ കാറിനാണ് തീവച്ചത്.
അര്‍ദ്ധരാത്രി 12.30 ഓടെയാണ് അടുത്ത ക്വാര്‍ട്ടേഴ്‌സിലെ താമസക്കാര്‍ കാറിനരികില്‍ തീകണ്ടതിനെ തുടര്‍ന്നു കാറുടമയെ വിവരമറിയിച്ചത്. ഉടന്‍ തന്നെ വെള്ളമൊഴിച്ച് തീകെടുത്തുകയായിരുന്നു. കാറിന്റെ മുന്നിലെ ഇടതുവശത്തെ ടയറിനരികില്‍ പച്ചപ്പുല്ല് കൂട്ടിയിട്ടാണ് തീകൊളുത്തിയത്. കാറിന്റെ ടയര്‍ ഉരുകി മുകളിലേക്ക് തീപടരാന്‍ ശ്രമിക്കുന്നതിനിടയില്‍ കണ്ടതിനാല്‍ ഭാഗികമായ തകരാറേ സംഭവിച്ചുള്ളു.
പയ്യന്നൂര്‍ പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രണ്ടു ദിവസം മുമ്പ് ഇയാളുടെ സ്‌കൂട്ടര്‍ തീവച്ച് നശിപ്പിച്ചിരുന്നു. അന്നുതന്നെ നോര്‍ത്ത് പടോളിയിലെ ശൈലത്തില്‍ ലക്ഷ്മണന്റെ മകന്‍ ശൈലേന്ദ്രന്റെ സ്‌കൂട്ടറും തൊട്ടുമുന്‍പത്തെ ദിവസം അന്നൂര്‍ പടിഞ്ഞാറെക്കരയിലെ ബിഎംഎസ് പ്രവര്‍ത്തകന്‍ സി.കെ. രാമചന്ദ്രന്റെ ഓട്ടോറിക്ഷയും തീവച്ച് നശിപ്പിച്ചിരുന്നു.
Keywords: Kannur News, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
അര്‍ദ്ധരാത്രി 12.30 ഓടെയാണ് അടുത്ത ക്വാര്‍ട്ടേഴ്‌സിലെ താമസക്കാര്‍ കാറിനരികില്‍ തീകണ്ടതിനെ തുടര്‍ന്നു കാറുടമയെ വിവരമറിയിച്ചത്. ഉടന്‍ തന്നെ വെള്ളമൊഴിച്ച് തീകെടുത്തുകയായിരുന്നു. കാറിന്റെ മുന്നിലെ ഇടതുവശത്തെ ടയറിനരികില്‍ പച്ചപ്പുല്ല് കൂട്ടിയിട്ടാണ് തീകൊളുത്തിയത്. കാറിന്റെ ടയര്‍ ഉരുകി മുകളിലേക്ക് തീപടരാന്‍ ശ്രമിക്കുന്നതിനിടയില്‍ കണ്ടതിനാല്‍ ഭാഗികമായ തകരാറേ സംഭവിച്ചുള്ളു.
പയ്യന്നൂര്‍ പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രണ്ടു ദിവസം മുമ്പ് ഇയാളുടെ സ്‌കൂട്ടര്‍ തീവച്ച് നശിപ്പിച്ചിരുന്നു. അന്നുതന്നെ നോര്‍ത്ത് പടോളിയിലെ ശൈലത്തില്‍ ലക്ഷ്മണന്റെ മകന്‍ ശൈലേന്ദ്രന്റെ സ്‌കൂട്ടറും തൊട്ടുമുന്‍പത്തെ ദിവസം അന്നൂര്‍ പടിഞ്ഞാറെക്കരയിലെ ബിഎംഎസ് പ്രവര്‍ത്തകന്‍ സി.കെ. രാമചന്ദ്രന്റെ ഓട്ടോറിക്ഷയും തീവച്ച് നശിപ്പിച്ചിരുന്നു.

No comments:
Post a Comment