മംഗലാപുരം: അന്തര്‍ദേശീയവിമാനത്താവളത്തില്‍ രാത്രിസര്‍വീസ് ആറുമാസത്തേക്ക് നിര്‍ത്തിവെക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. റണ്‍വേയില്‍ അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതിനാലാണിത്. റണ്‍വേ സുരക്ഷിതമാക്കുന്ന ജോലികളാണ് നടന്നുവരുന്നത്.
Keywords: Manglore, Karnadaka News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഇതിന്റെ ഭാഗമായി രാത്രി 11.30 മുതല്‍ രാവിലെ 7.30 വരെയുള്ള സര്‍വീസുകള്‍ പുനഃക്രമീകരിക്കുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി.രാധാകൃഷ്ണന്‍ പറഞ്ഞു. വിമാനക്കമ്പനികള്‍ രാത്രി ലാന്‍ഡിങ് ഒഴിവാക്കിക്കൊണ്ട് സര്‍വീസ് ക്രമീകരിക്കേണ്ടിവരും. റണ്‍വേയുടെ ചരിവ് കുറയ്ക്കുകയാണ് പ്രധാന ജോലി.


No comments:
Post a Comment