കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ പരിശീലനത്തിനിടെ ഏഴു നാവികര്‍ക്ക് ഷോക്കേറ്റു. നാവികര്‍ സഞ്ചരിച്ച പായ്ക്കപ്പല്‍ പടന്ന തെക്കേകാവ് തുരുത്തിനടുത്ത് വൈദ്യുതി ലൈനില്‍ തട്ടിയാണ് നാവികര്‍ക്ക് ഷോക്കേറ്റത്.
ഷോക്കേറ്റ നാവികരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരു നാവികന്റെ നില ഗുരുതരമാണ്. മറ്റെല്ലാവരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
Keywords: Kannur, Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment