ഇരിയ: ജീവനക്കാരുടെ കുറവ് പറഞ്ഞ് രേഖകള്‍ യഥാസമയം വിതരണം ചെയ്യാത്ത വില്ലേജ് ഓഫീസറുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി പൊടവടുക്കം ബൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തട്ടുമ്മലിലെ ബേളൂര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്നവരെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ദിവസങ്ങളോളം രേഖകള്‍ നല്‍കാതെ വട്ടംകറക്കുന്നതായി പരാതിയുണ്ടായിരുന്നു.
കാഞ്ഞങ്ങാട് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് പി.ഭരതന്‍ ഉദ്ഘാടനം ചെയ്തു. ബാബുരാജ് പൊടവടുക്കം അധ്യക്ഷത വഹിച്ചു. കുഞ്ഞമ്പുനായര്‍ പത്തായപുര സ്വാഗതം പറഞ്ഞു.


No comments:
Post a Comment